യു.കെ.വാര്‍ത്തകള്‍

1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു

ആയിരക്കണക്കിന് മലയാളി കെയര്‍ വര്‍ക്കര്‍മാര്‍ അടക്കമുള്ള 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. ഇവര്‍ക്ക് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നല്‍കുന്നത് പോലെ ശമ്പളവും, ശമ്പളവര്‍ധനവും നല്‍കാനുള്ള നീക്കവുമായി ഗവണ്‍മെന്റ് മുന്നോട്ടു പോവുകയാണ്.

ഇംഗ്ലണ്ടിലെ 1.5 മില്ല്യണ്‍ കെയറര്‍മാര്‍ക്കാണ് ആരോഗ്യ ജീവനക്കാര്‍ക്ക് തുല്യമായ രീതിയില്‍ ശമ്പളം ആവിഷ്‌കരിക്കുന്നത്. പദ്ധതി പ്രകാരമുള്ള നിരക്കുകളും, നിബന്ധനകളും, വ്യവസ്ഥകളും തീരുമാനിക്കാനായി ട്രേഡ് യൂണിയനുകളും, എംപ്ലോയര്‍മാരും ഉള്‍പ്പെടുന്ന പുതിയ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.

പുതിയ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ നെഗോഷ്യേറ്റിംഗ് ബോഡി ഈ വര്‍ഷത്തിന്റെ അവസാനത്തോടെ നിലവില്‍ വരും. ഇതോടെ ലോക്കല്‍ അതോറിറ്റികളും, സ്വകാര്യ സ്ഥാപനങ്ങളും ജോലി നല്‍കുന്ന കെയര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യമായ നിരക്ക് നിശ്ചയിക്കാനുള്ള അധികാരവും ഉണ്ടാകും.

ഇംഗ്ലണ്ടില്‍ ശരാശരി കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 12.60 പൗണ്ടാണ് വരുമാനം. പ്രതിവര്‍ഷം 24,000 മുതല്‍ 25,000 പൗണ്ട് വരെയാണ് ഇതുവഴി ലഭിക്കുന്നത്. എന്നാല്‍ മേഖലയിലെ കുറഞ്ഞ ശമ്പളം ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുന്നുണ്ട്. ഫലത്തില്‍ സേവനങ്ങള്‍ മോശമാകാനും ഇത് കാരണമാണ്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് തുല്യമായ നിലയിലേക്ക് കെയര്‍ വര്‍ക്കര്‍മാരുടെയും അവകാശങ്ങള്‍ ഉയര്‍ത്തുകയാണ് ഉദ്ദേശമെന്ന് കെയര്‍ മന്ത്രി സ്റ്റീഫന്‍ കിനോക്ക് പറഞ്ഞു. ആന്‍ഡി ബേണ്‍ഹാം 17 വര്‍ഷം മുന്‍പ് ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ ഇരിക്കുമ്പോള്‍ നിര്‍ദ്ദേശിച്ച നാഷണല്‍ കെയര്‍ സര്‍വ്വീസ് പദ്ധതികള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നീക്കത്തെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സ്വാഗതം ചെയ്തു. എന്നാല്‍ വിദേശ കെയര്‍ വര്‍ക്കര്‍മാരുടെ പങ്കാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം തിരിച്ചടിയായി തുടരുകയാണ്.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions