ചരമം

കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം

അമ്മയ്‌ക്കൊപ്പം ഉറങ്ങികിടക്കവേ വിടപറഞ്ഞ കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം.
ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാത്തറിന്‍ ചര്‍ച്ചിലായിരുന്നു ചടങ്ങുകള്‍. സെന്റ് മേരീസ് ഓഫ് ദി ഏഞ്ചല്‍സ് മിഷന്‍ ഡയറക്ടര്‍ ഫാ ജിമ്മി ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ബന്ധുക്കളും പ്രിയപ്പെട്ടവരും റോസാപൂക്കള്‍ അര്‍പ്പിച്ച് കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കി

ലിറ്റില്‍ഹാംപ്ടണ്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേരാണ് കുടുംബത്തെ ആശ്വസിപ്പിക്കാനായും കുഞ്ഞു ജസീക്കയെ അവസാനമായി കാണാനും എത്തിയത്. ശുശ്രൂശകള്‍ പൂര്‍ത്തിയാക്കി പത്തുമണിയോടെ സെന്റ് കാതറിന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

കുഞ്ഞു ജെസീക്കയ്ക്ക് അമ്മ അവസാനമായി ഉടപ്പുകള്‍ സമ്മാനിച്ചപ്പോള്‍ അമ്മയ്‌ക്കൊപ്പം കൂടെ നിന്നവരും വിങ്ങിപ്പൊട്ടി.

അപ്രതീക്ഷിതമായിരുന്നു കുഞ്ഞിന്റെ വേര്‍പാട്. അമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ രാവിലെ ചലനമറ്റ നിലയില്‍ കാണുകയായിരുന്നു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസീക്ക. വിധിയുടെ ക്രൂരതയില്‍ മകളെ നഷ്ടമായതോടെ മാനസികമായി തളര്‍ന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു ലിറ്റില്‍ഹാംപ്ടണിലെ മലയാളി സമൂഹം.

മേയ് 25നായിരുന്നു ആ വേര്‍പാട്.അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി ക്രൂരത കാണിച്ചത്. മാതാപിതാക്കള്‍ യുകെയില്‍ കെയര്‍ഹോം ജീവനക്കാരാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions