യു.കെ.വാര്‍ത്തകള്‍

ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍

ബ്രിട്ടനില്‍ 18-കാരനായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ ആയുധം ഒളിപ്പിച്ച് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു.സൗത്താംപ്ടണിലെ സെന്റ് ഡെനിസ് റോഡില്‍ താമസിക്കുന്ന കിരണ്‍ കൗര്‍ (53) എന്ന സ്ത്രീയെ, കുറ്റവാളിയെ സഹായിച്ചെന്ന കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. 2025 ഡിസംബര്‍ 3-ന് സൗത്താംപ്ടണില്‍ 18-കാരനായ ഹെന്റി നവാക്കിനെ 21 സെന്റിമീറ്റര്‍ നീളമുള്ള കത്തി ഉപയോഗിച്ച് വിക്രം ദിഗ്വ കൊലപ്പെടുത്തിയത്. കേസില്‍ ഇയാള്‍ക്ക് നേരത്തെ ജീവപര്യന്തം തടവും, കുറഞ്ഞത് 21 വര്‍ഷമെങ്കിലും ജയില്‍ശിക്ഷ അനുഭവിക്കണമെന്നുമാണ് കോടതി വിധിച്ചത്.

കൊലപാതകത്തിന് ശേഷം ദിഗ്വ ഉപയോഗിച്ച കത്തി അമ്മയായ കിരണ്‍ കൗറിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് അവര്‍ അത് വീട്ടിലെ മകന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന 20-ലേറെ മറ്റ് ആയുധങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. സംഭവത്തിന് ഏഴ് ദിവസങ്ങള്‍ക്കുശേഷമാണ് പൊലീസ് ആയുധം കണ്ടെത്തിയത്.

'ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവ് മകന്റെ തെറ്റിനെ ചോദ്യം ചെയ്യുകയും നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങള്‍ കൊലായുധം മറച്ചുവെച്ച് മകനെ നിയമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു,' ശിക്ഷ വിധിച്ച ജഡ്ജി വില്യം മൗസ്ലി പറഞ്ഞു.

നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഇത്തരം കുറ്റങ്ങള്‍ക്ക് കര്‍ശന ശിക്ഷ അനിവാര്യമാണെന്നും ജഡ്ജി വ്യക്തമാക്കി.

അതേസമയം, പ്രതിഭാഗം അഭിഭാഷകന്‍ മാര്‍ക്ക് വാട്സണ്‍, മകനെ രക്ഷിക്കണമെന്ന സ്വാഭാവിക മാതൃസ്‌നേഹത്തിന്റെ ഭാഗമായി നിമിഷനേരം കൊണ്ടുണ്ടായ തീരുമാനമാണ് കിരണ്‍ കൗറിന്റെ നടപടിയെന്ന് വാദിച്ചു. കോടതി ഈ വാദം മുഖവിലയ്‌ക്കെടുക്കാതെ മൂന്നു വര്‍ഷം തടവു വിധിക്കുകയായിരുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions