വിദേശം

മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം

അര്‍ജന്റീനയെ 90 മിനിറ്റും നിഷ്പ്രഭരാക്കി അധികസമയത്തു ഗോളടിച്ചു ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയിന്‍ ചാമ്പ്യന്മാര്‍. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ഫെറാന്‍ ടോറസിന്റെ ഒറ്റ ഗോളിലാണ് അര്‍ജന്റീനയെ സ്പെയിന്‍ തോല്‍പ്പിച്ചത്. 107-ാം മിനിറ്റില്‍ ആയിരുന്നു ആ നിര്‍ണായക വിജയഗോള്‍ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നല്‍കിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാന്‍ ടോറസിനു പിഴച്ചില്ല. ഫൈനലില്‍ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിന്‍ സ്വന്തമാക്കി.

മത്സരത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിന്റേത്. പന്ത് കൈവശം വച്ചും പ്രതിരോധ കോട്ട കെട്ടിയും ഷോട്ടുകള്‍ തുടരെ പായിച്ചും അവര്‍ മെസിപ്പടയെ കാഴ്ചക്കാരാക്കി. അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ കടുത്ത പ്രതിരോധം ഇല്ലായിരുന്നെങ്കില്‍ സ്പെയിന്‍ അര ഡസന്‍ ഗോളുകളെങ്കിലും അടിച്ചു കൂട്ടിയേനെ. മത്സരത്തിലെ ഇരുപതാം ശ്രമത്തിലാണ് എമിലിയാനോ മാന്‍ട്ടിനസിന്റെ പ്രതിരോധം സ്പെയിന്‍ മറികടന്നത്

117-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് മത്സരത്തില്‍ ആദ്യമായി അര്‍ജന്റീന ഗോള്‍ശ്രമം നടത്തിയത്. മെസ്സിയെയും സംഘത്തെയും സ്പെയിന്‍ അക്ഷരാര്‍ഥത്തില്‍ പൂട്ടിയിടുകയായിരുന്നു. അവസാന മിനിറ്റുവരെ മിന്നുന്ന പോരാട്ടമായിരുന്നു സ്പെയിന്‍ പുറത്തെടുത്തത് . ഒരുഘട്ടത്തിലും അവര്‍ക്ക് മുന്നേറ്റത്തിനുള്ള അവസരം സ്പെയിന്‍ ഒരുക്കിയില്ല. എന്നാല്‍, സ്പാനിഷുകാര്‍ നിരന്തര ആക്രമണത്തിലൂടെ അര്‍ജന്റീന ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടിരുന്നു.


തുടര്‍ച്ചയായി പരീക്ഷിക്കുകയായിരുന്നു സ്പാനിഷ് മുന്നേറ്റം. ലമീന്‍ യമാലും ഡാനി ഒല്‍മോയും ഓയര്‍സബാലും നിരന്തരം മുന്നേറ്റം നടത്തി അര്‍ജന്റീനയെ പ്രതിരോധത്തിലാക്കി. പ്രതിരോധതാരം കുക്കുറയയുടെ മികവ് ടീമിനെ ബലപ്പെടുത്തുകയായിരുന്നു. മൂന്നുമാറ്റങ്ങളോടെയാണ് അര്‍ജന്റീന ഇറങ്ങിയത്. മോണ്ടിയേല്‍, ഡീ പോള്‍, ഗോണ്‍സലസ് എന്നിവര്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. പ്രതിരോധം ബാലപ്പെടുത്തിയുള്ള അര്‍ജന്റീനയുടെ ഫോര്‍മേഷനാണ് ടീമിനെ ഗോള്‍ വഴങ്ങാതെ സഹായിച്ചത്. അഞ്ചാം മിനിറ്റില്‍ ലമീന്‍ യമാലിന്റെ സുവര്‍ണാവസരം പാഴായി. അര്‍ജന്റീനയുടെ പ്രതിരോധക്കോട്ടയുടെ ബലം മനസ്സിലാക്കിയാണ് സ്‌പെയിന്റെ തുടക്കം. തൊട്ടുപിന്നാലെ വീണ്ടും ചാന്‍സ്. അതും പാഴായി. അര്‍ജന്റീന കൗണ്ടര്‍ അറ്റാക്ക് ചാന്‍സും സ്‌പെയിന്‍ തടഞ്ഞിട്ടു.

അര്‍ജന്റീനയെ പരീക്ഷിക്കുകയായിരുന്നു കളിയുടെ ആദ്യ 10 മിനിറ്റ്. നിരന്തരം മുന്നേറ്റങ്ങള്‍ അര്‍ജന്റീനയ്ക്ക് പ്രതിരോധിക്കാവുന്നതിലുമപ്പുറമായിരുന്നു. കൗണ്ടര്‍ ശ്രമങ്ങളെ വിഫലമാക്കി റോഡ്രിയും പൊറോയും സ്പാനിഷ് പ്രതിരോധത്തിന് കാവലായി. 17-ാം മിനിറ്റില്‍ യമാലിന്റെ മുന്നേറ്റം വേഗത കുറഞ്ഞാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ കൈയിലേക്കെത്തിയത്. 40-ാം മിനിറ്റില്‍ ഓയര്‍സബാലിന്റെ ഗോള്‍ശ്രമത്തെയും എമിലിയാനോ തടഞ്ഞിട്ടു. 43-ാം മിനിറ്റില്‍ കുക്കുറയയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം പിഴച്ചു. പന്തടക്കത്തിലും ഷോട്ടുകളിലും പാസുകളിലും എല്ലാം സ്പാനിഷ് മുന്നേറ്റമായിരുന്നു. ഒരുഷോട്ടുപോലുമില്ലാതെയാണ് അര്‍ജന്റീന ആദ്യപകുതി പൂര്‍ത്തിയാക്കിയത്.

ഗോളടിക്കണമെന്നുറച്ചാണ് രണ്ടാം പകുതിയില്‍ അര്‍ജന്‍റീന കളിക്കാനിറങ്ങിയത്. എന്നാല്‍ ഗോളിലേക്കുള്ള ഒരു അവസരവും തുറക്കാന്‍ അര്‍ജന്‍റീനയ്ക്കായില്ല. 51-ാം മിനിറ്റില്‍ സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് സ്പെയിന്‍, അര്‍ജന്റീന താരങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ഉന്തുംതള്ളിലും കലാശിച്ചതിനു പിന്നാലെ ലിയാന്‍ഡ്രോ പെരേഡസിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. പിന്നാലെ സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ലമീന്‍ യമാലിന്റെ ഷോട്ട് അര്‍ജന്റീന പ്രതിരോധം തട്ടിയകറ്റിയത് രക്ഷയായി. 66-ാം മിനിറ്റില്‍ പന്തുമായി അര്‍ജന്റീന ബോക്സിലേക്ക് ഇരച്ചു കയറിയ ലമീന്‍ യമാല്‍, പ്രതിരോധ താരങ്ങളെ വെട്ടിച്ച് നകിയ ഗംഭീര ക്രോസ് ടോറസ് ഗോള്‍വല ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് കൈപ്പിടിയിലാക്കി.

സ്പെയിന്‍ 20 ഷോട്ടുകളാണ് മത്സരത്തില്‍ അടിച്ചെടുത്തത്. എന്നാല്‍ അര്‍ജന്‍റീന, എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ആകെ അടിച്ചത് മൂന്ന് ഷോട്ടുകള്‍ മാത്രം. മത്സരത്തില്‍ തീര്‍ത്തും അര്‍ജന്‍റീനക്കാരെ നിശ്ശബ്ദരാക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വഴങ്ങി എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയായി.

  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions