യു.കെ.വാര്‍ത്തകള്‍

ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം

ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ആഴ്ചയില്‍ തന്നെ ഇംഗ്ലീഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ 500-ലേറെ അനധികൃത കുടിയേറ്റക്കാര്‍ യുകെയിലെത്തിയതായി കണക്കുകള്‍. ഇതോടെ അതിര്‍ത്തി സുരക്ഷയും കുടിയേറ്റ നിയന്ത്രണവും സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആന്‍ഡി ബേണ്‍ഹാമിനോട് പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.

ഹോം ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ആഴ്ചയില്‍ ആറ് ബോട്ടുകളിലായി 500-ലധികം പേരാണ് ചാനല്‍ കടന്നെത്തിയത്. ഇവയില്‍ ഒരു 12 മീറ്റര്‍ നീളമുള്ള ബോട്ടില്‍ മാത്രം 165 പേരുണ്ടായിരുന്നതായും, ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ആളുകളുമായി എത്തിയ ബോട്ടാണിതെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെ വേറെയും ബോട്ടുകള്‍ കണ്ടെത്തിയതോടെ ആകെ 600-ഓളം പേര്‍എത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്റെ ആദ്യ ആഴ്ചയിലെ പ്രസംഗങ്ങളിലൊന്നിലും പ്രധാനമന്ത്രി കുടിയേറ്റ പ്രശ്‌നത്തെക്കുറിച്ച് പരാമര്‍ശിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. കുടിയേറ്റ നിയന്ത്രണം ആണ് സര്‍ക്കാര്‍ നേരിടാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

റീഫോം യുകെ നേതാവ് നിഗല്‍ ഫരാഗെ, ബോട്ടുകളിലൂടെ നടക്കുന്ന അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ തയ്യാറല്ലന്ന് ആരോപിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions