ബിസിനസ്‌

പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച വരാനിരിക്കെ കൂടുതല്‍ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. സാന്‍ടാന്‍ഡറും, ഹാലിഫാക്‌സുമാണ് തങ്ങളുടെ ഫിക്‌സഡ് റേറ്റ് ഡീലുകളില്‍ ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

സാന്‍ടാന്‍ഡറുടെ നല്ലൊരു ശതമാനം ഫിക്‌സഡ് ഡീലുകളും 0.15 ശതമാനം നിരക്ക് ഉയര്‍ത്തിയപ്പോള്‍ ചില ഡീലുകള്‍ക്ക് 0.19% വരെയും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹാലിഫാക്‌സും തങ്ങളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. വീട് മാറുന്നവര്‍ക്കും, ഫസ്റ്റ് ടൈം ബയേഴ്‌സിനും 0.15 ശതമാനവും, റീമോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്ക് 0.2 ശതമാനവുമാണ് ഹാലിഫാക്‌സിന്റെ പ്രഖ്യാപനം.

യുഎസും, ഇറാനും തമ്മില്‍ വീണ്ടുമൊരു സംഘര്‍ഷം ഉടലെടുത്തതോടെ പണപ്പെരുപ്പം കൈവിട്ട് ഉയരുമെന്ന് ആശങ്കയുണ്ട്. ഇതാണ് ലെന്‍ഡര്‍മാരെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് നിരക്ക് വര്‍ദ്ധന വേണോയെന്ന് തീരുമാനിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്.

തല്‍ക്കാലത്തേക്ക് നിലവിലെ ബേസ് റേറ്റായ 3.75 ശതമാനത്തില്‍ തന്നെ നിരക്കുകള്‍ തുടരുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും വരും മാസങ്ങളില്‍ പലിശ വര്‍ദ്ധിക്കാനും ഇടയുണ്ടെന്ന് മോര്‍ട്ട്‌ഗേജ് വിപണി ആശങ്കപ്പെടുന്നു. നിലവില്‍ ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡുകള്‍ 5.62 ശതമാനത്തിലവും, അഞ്ച് വര്‍ഷത്തേത് 5.64 ശതമാനത്തിലുമാണ് ലഭ്യമാകുന്നത്.

  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions