സ്പിരിച്വല്‍

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍

കേംബ്രിഡ്ജ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര കത്തോലിക്കാ മിഷന്റെയും ഇപ്സ്വിച്ച് മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1 ശനിയാഴ്ച കേംബ്രിഡ്ജില്‍ സംഘടിപ്പിക്കുന്നു.

കുട്ടികള്‍ക്ക് ദൈവവചനത്തെ കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തുകയും വിശ്വാസജീവിതത്തില്‍ വളര്‍ച്ച പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിശുദ്ധ കുര്‍ബാന, ബൈബിള്‍ പഠനം, ബൈബിള്‍ കഥകള്‍, എന്നിവ ഉള്‍പ്പെടുന്ന ആത്മീയവും സൃഷ്ടിപരവുമായ വിവിധ സെഷനുകള്‍ ഉണ്ടായിരിക്കും.

കുട്ടികളുടെ പ്രായത്തിനും ആത്മീയ വളര്‍ച്ചയ്ക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മാതാപിതാക്കളും കുട്ടികളും കുടുംബസമേതം പങ്കുചേര്‍ന്ന് ഈ ആത്മീയ ദിനം അനുഗ്രഹപ്രദമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോര്‍ജ് വലിയപറമ്പില്‍

+44 7907 609295

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി പ്രത്യേക പൂജകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions