അസോസിയേഷന്‍

യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍

യുക്മ -ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ന്റെ തയ്യാറെടുപ്പുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്‌സ് ലെയ്ക്കില്‍ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും ഓണച്ചന്തം 'മലയാളി സുന്ദരി സീസണ്‍ 2' മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

ലണ്ടന്‍ കേരളപൂരം വള്ളംകളി 2026''ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് നടക്കുന്നതാണ്. വള്ളംകളി മത്സരം നടക്കുന്ന റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസിലാണ് യോഗം നടക്കുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മത്സരങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് ഈ വര്‍ഷത്തെ മത്സര ക്രമം തീരുമാനിക്കുന്നതിനുള്ള ഹീറ്റ്‌സ് നറുക്കെടുപ്പ് നടക്കും. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരോ അവര്‍ ചുമതലപ്പെടുത്തുന്ന ആളുകളോ ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. യോഗക്രമം സംബന്ധിച്ചുള്ള വിശദമായ അറിയിപ്പുകള്‍ ഇതിനോടകം ടീം ക്യാപ്റ്റന്‍മാരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

യുക്മ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, വള്ളംകളി ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ്ജ്, വള്ളംകളി രജിസ്‌ട്രേഷന്‍ ചുമതലയുള്ള ദേശീയ സമിതിയംഗം ജോര്‍ജജ് തോമസ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയന്‍ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യന്‍, മറ്റ് ദേശീയ സമിതിയംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നതാണ്.

കായികപ്രേമികളുടെ ആവേശമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിരയും, തെയ്യവും, പുലികളിയും, നൃത്ത നൃത്യങ്ങളും, സംഗീതവും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 15ന് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

ജയകുമാര്‍ നായര്‍ - 07403223006

ഡിക്‌സ് ജോര്‍ജ്ജ് - 07403312250


കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road

Wath-Upon-Dearne

Rotherham

South Yorkshire.

S63 7DG.

  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions