സിനിമ

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാലും എത്തിയിരുന്നു. വിസ്മയുടെ നിലപാടിന് വലിയ കയ്യടികള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ വിസ്മയയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് വിസ്മയ.

'പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. നമ്മുടേതൊരു ജനാധിപത്യ രാജ്യമാണ്. ചോദ്യം ചെയ്യാനും, കേള്‍ക്കപ്പെടാനുമുള്ള അവകാശം നമുക്കുണ്ട്. ശക്തി പ്രയോഗിക്കുന്നതിന് പകരം ചര്‍ച്ചയാണ് വേണ്ടത്. രാഷ്ട്രീയം മനുഷ്യത്വത്തിന് അതീതമാകരുത്. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും, നാളെയും ഇങ്ങനെ സംഭവിച്ചാല്‍ ഞാന്‍ പ്രതികരിക്കുക ഇങ്ങനെ തന്നെയാകും', വിസ്മയയയുടെ വാക്കുകള്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് പ്രതികരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. തന്റെ നിലപാടിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. സംവിധായകനും നടനുമായ മേജര്‍ രവിയും വിസ്മയയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, തുടക്കം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് വിസ്മയ. ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൈറ്റില്‍ ഡിസൈനും ആ സൂചനകളാണ് നല്‍കുന്നത്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions