യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന; ആറ് മാസത്തിനിടെ പൂട്ടിയത് 1.60 ലക്ഷം ബിസിനസുകള്‍!

ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന യുകെയില്‍ ബിസിനസുകളുടെ മരണമണി മുഴക്കുന്നുവെന്ന് ആക്ഷേപം. കഴിഞ്ഞ ആറ് മാസത്തിനിടെ 160,415 ബിസിനസുകള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനവും, അധിക ചുവപ്പുനാടയിലും കുടുങ്ങി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കണക്കുകള്‍ പുറത്തുവന്നത്.

പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നത് ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. ആന്‍ഡി ബേണ്‍ഹാം വന്നതോടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തെറിച്ച റേച്ചല്‍ റീവ്‌സിന്റെ 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി പിടിച്ചെടുക്കല്‍ മൂലം ജീവനക്കാരെ എടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ബിസിനസുകള്‍. ഇതോടൊപ്പം ജോലിക്കാരുടെ അവകാശങ്ങളും, മിനിമം വേജും വര്‍ധിപ്പിച്ച നടപടികളും തിരിച്ചടിച്ചെന്നാണ് കരുതുന്നത്.

വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ബിസിനസുകള്‍ തുടങ്ങുന്നത് 157,980 എന്ന നിലയിലാണ്. കോവിഡ് കാലത്തേക്കാള്‍ താഴെയാണ് ഇതെന്നതാണ് ഞെട്ടിക്കുന്ന വിഷയം. 2023-ന്റെ ആദ്യ പാദത്തിന് ശേഷം ഇത്രയും താഴ്ന്ന നിലയില്‍ എത്തിയിട്ടില്ല.

'ലേബറിന് ബിസിനസ് മനസ്സിലാകുന്നില്ല', ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് പറഞ്ഞു. അവരുടെ പുതിയ നിബന്ധനകളും, ഉയര്‍ന്ന നികുതികളും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബിസിനസ്സുകളെ ശിക്ഷിക്കുകയാണ്, സ്‌ട്രൈഡ് കുറ്റപ്പെടുത്തി.

ചില സംരംഭകര്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടതായി ഷാഡോ ബിസിനസ്സ് സെക്രട്ടറി ആന്‍ഡ്രൂ ഗ്രിഫിത്തും ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ മാസത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മുരടിച്ചിരുന്നു. മേയില്‍ കേവലം 0.1 ശതമാനം മാത്രമാണ് വളര്‍ച്ചയെന്ന് ഒഎന്‍എസ് പറയുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions