സ്പിരിച്വല്‍

കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര കത്തോലിക്കാ മിഷനും ഇപ്‌സ്വിച്ച് മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷനും സംയുക്തമായി സംഘടിപ്പിച്ച മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് ശ്രദ്ധേയമായി.

കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ഏകദിന ക്യാമ്പില്‍ കേംബ്രിഡ്ജ്, ഇപ്‌സ്വിച്ച് മിഷനുകളിലെ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ക്യാമ്പിന് തുടക്കം.തുടര്‍ന്ന് ബൈബിള്‍ പഠനം, തിരുവചന വിചിന്തനം, ബൈബിള്‍ കഥകളുടെ അവതരണം, ബൈബിള്‍ ക്വിസ്, ആക്ഷന്‍ സോങ്, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കുട്ടികളുടെ പ്രായത്തിനും ആത്മീയ വളര്‍ച്ചയ്ക്കും അനുയോജ്യമായ വിവിധ പരിപാടികള്‍ നടന്നു. ദൈവവചനത്തോടുള്ള സ്നേഹവും പ്രാര്‍ത്ഥനാജീവിതവും ക്രൈസ്തവ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് ക്രമീകരിച്ചത്.

മിഷന്‍ വികാരി ഫാ. ജോര്‍ജ് വലിയപറമ്പിലും ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റോമന്‍ കത്തോലിക്കാ ദേവാലയ വികാരി ഫാ. ജോണ്‍ മിന്‍ഹും ക്ലാസുകള്‍ നയിച്ചു. കുട്ടികളുടെ വിശ്വാസരൂപീകരണത്തില്‍ കുടുംബത്തിന്റെയും ഇടവക സമൂഹത്തിന്റെയും പങ്ക് നിര്‍ണായകമാണെന്നും ദൈവവചനം ജീവിതത്തിന്റെ യഥാര്‍ത്ഥ വഴികാട്ടിയാകണമെന്നും അവര്‍ ഓര്‍മിപ്പിച്ചു.

ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുബീഷ് ജോസിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ പ്രദീപ് മാത്യു, വര്‍ഗീസ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചന്‍, സേഫ്ഗാര്‍ഡിംഗ് ലീഡ് അജു വര്‍ഗീസ് എന്നിവര്‍ ക്യാമ്പിന്റെ ഏകോപനത്തിന് നേതൃത്വം നല്‍കി. ഗ്ലോബി മാത്യു, ദീപ്തി ജോമോന്‍, റേച്ചല്‍ ജേക്കബ്, ബിനിത വര്‍ഗീസ്, ലിജി വര്‍ഗീസ്, സീനിയ ജോസഫ്, ലിഷ കിളീക്കല്‍ സാമുവല്‍, മിനി ഷിനു എന്നിവരുള്‍പ്പെടെയുള്ള കാറ്റെക്കിസം അധ്യാപകരും നിരവധി മാതാപിതാക്കളും ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കും വിശ്വാസരൂപീകരണത്തിനും ഇത്തരത്തിലുള്ള സംരംഭങ്ങള്‍ വലിയ പ്രചോദനമാണെന്ന് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ 18ന്
  • ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു
  • 'ഭജനോത്സവം 2026' ഡര്‍ബിയില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മിഥുനമാസ പൂജ ശനിയാഴ്ച്ച; വിളക്ക് പൂജയടക്കം നിരവധി വഴിപാടുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions