യു.കെ.വാര്‍ത്തകള്‍

വിന്റര്‍ പോലെ ഇനി സമ്മര്‍ പ്രതിസന്ധിയും: എന്‍എച്ച്എസിന് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി

ഇത്രയും കാലം വിന്റര്‍ ആയിരുന്നു എന്‍എച്ച്എസിന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നത്. വിന്റര്‍ മാസങ്ങളിലെ രോഗികളുടെ വന്‍ ഡിമാന്‍ഡ് എന്‍എച്ച്എസിന് എല്ലാക്കാലവും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇതിന്റെ ആഘാതം മാസങ്ങള്‍ നീണ്ടുനില്‍ക്കും. സമ്മറിലേക്ക് എത്തുമ്പോഴാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അല്‍പ്പമൊന്ന് ആശ്വസിക്കാന്‍ സമയം കിട്ടിയിരുന്നത്. എന്നാല്‍ ആ സ്ഥിതി മാറുകയാണ്. ഇനി സമ്മര്‍ സീസണിലും പ്രതിസന്ധി നേരിടാന്‍ എന്‍എച്ച്എസ് ഒരുങ്ങിയിരിക്കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. കാരണം സമ്മറിന്റെ കാഠിന്യം ഏറുകയാണ്.

വര്‍ഷാവര്‍ഷം കൂടി വരുന്ന സമ്മറുകളില്‍ വിന്ററിന് സമാനമായ സമ്മര്‍ദങ്ങള്‍ നേരിടുന്നത് മൂലം പ്രതിസന്ധി രൂപപ്പെടുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി യുകെയില്‍ പതിവ് കാര്യമായി മാറുമെന്ന് കൂപ്പര്‍ പറയുന്നു. ഫ്ലൂ സീസണില്‍ നേരിടുന്ന സമ്മര്‍ദമാണ് എ&ഇകളില്‍ ഇപ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി സമ്മതിക്കുന്നു.

ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന ഘട്ടത്തിലും എന്‍എച്ച്എസ് സംവിധാനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ ഗവണ്‍മെന്റ് സുപ്രധാന നിക്ഷേപം നടത്തുമെന്നും കൂപ്പര്‍ അറിയിച്ചു. തുടര്‍ച്ചയായി വരുന്ന ഉഷ്ണതരംഗങ്ങള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ സൃഷ്ടിക്കുന്ന ആഘാതം സംബന്ധിച്ച് ഡോക്ടര്‍മാരും, മെഡിക്കല്‍ പ്രൊഫഷണലുകളും നല്‍കുന്ന മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം.

കടുത്ത കാലാവസ്ഥയില്‍ സര്‍ജറികള്‍ റദ്ദാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് ജിപി നേരത്തെ ഉപദേശിച്ചിരുന്നു. ചൂടേറിയ കാലാവസ്ഥയില്‍ റേഡിയോതെറാപ്പി മെഷിനുകളും, എംആര്‍ഐ സ്‌കാനറുകളും പ്രവര്‍ത്തനരഹിതമായ സംഭവങ്ങളുണ്ടായി. വാര്‍ഡുകളില്‍ ചൂടേറുകയും, ആശുപത്രികളിലെ കൂളിംഗ് യൂണിറ്റുകള്‍ തകരാറിലാകുകയും ചെയ്തു. മേയ്, ജൂണ്‍ മാസങ്ങളിലെ ഉഷ്ണതരംഗങ്ങളില്‍ ഏകദേശം 2877 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. വിനറിലെപ്പോലെ പ്രായമായവരും രോഗികളും കുട്ടികളും സമ്മറില്‍ നന്നായി ശ്രദ്ധിക്കേണ്ടസ്ഥിതിയാണ്‌.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions