അസോസിയേഷന്‍

യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍

സ്വിന്‍ഡന്‍: യുക്മ ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് യുക്മ ഷീ ലീഡ്സ് സംഘടിപ്പിക്കുന്ന ഇസ തെരേസാസ് ലണ്ടന്‍ ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ - 2 വിലെത്തുന്നത് 12 സുന്ദരിമാര്‍. റാമ്പിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍.

യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്‌സിന് നേതൃത്വവും വഹിക്കുന്ന റെയ്‌മോള്‍ നിധിരിയുടെ നേതൃത്വത്തില്‍ സ്വിന്‍ഡനിലെ ഹന്ഗ്രി ആന്‍ഡ് തേസ്റ്റി റെസ്റ്റോറന്റില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. ഷോ ഡയറക്ടര്‍ കമല്‍രാജ് മാണിക്കത്തും കൊറിയോഗ്രാഫര്‍ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി. തുടര്‍ന്ന് ഷോ ഡയറക്ടര്‍ കമല്‍രാജ് മാണിക്കത്ത് ഷോയുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കിക്കൊണ്ടാണ് പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ബെറ്റര്‍ ഫ്രയിംസ് ഫോട്ടോഗ്രാഫര്‍മാരായ രാജേഷ് നടേപ്പിള്ളിയും, നിരഞ്ജനും ഷോയുടെ മനോഹര ചിത്രങ്ങള്‍ ക്യാമറകളില്‍ ഒപ്പിയെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ട് മത്സരാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ റാമ്പിലെത്തുന്നത്. സജിനി മേരി ഫിലിപ്പ് - വാന്റേജ്, രാജശ്രീ പ്രവീണ്‍ - കൊവെന്‍ട്രി, ഡോ. ഐശ്വര്യ പ്രേമന്‍- സതാംപ്ടണ്‍, സ്മിത സിറിയക് - ലീഡ്സ്, അമിത കെ എസ് - സ്വിന്‍ഡന്‍, ശാലിനി റിജേഷ്- യോവില്‍, പ്രിന്‍സി രാജു - ഡിഡ്കോട്ട്, ദേവിക ആശാ ശിവദാസ് - അബിങ്ങ്ടണ്‍, അപര്‍ണ്ണ ശൈലേഷ് - നോട്ടിംഗ്ഹാം, ഡോ. നസ്രീന്‍ എന്‍ – വൂള്‍വര്‍ഹാംപ്ടണ്‍, ലിയ തോമസ് – സൗത്താംപ്ടണ്‍, സിന്‍സി ഇമ്മാനുവേല്‍ - ലീഡ്‌സ് എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍.


ഇസ ലണ്ടന്‍, തെരേസാസ് ലണ്ടന്‍ എന്നിവര്‍ ടൈറ്റില്‍ സ്പോണ്‍സറായ മലയാളി സുന്ദരി സീസണ്‍ 2വിന് ലൈഫ് ലൈന്‍ പ്രൊട്ടക്ട്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ് എന്നിവര്‍ കോ സ്പോണ്‍സര്‍മാരാണ്.

യുക്‌മ - തെരേസാസ് ലണ്ടന്‍ ഓണച്ചന്തം സീസണ്‍ 2 സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

കമല്‍ രാജ് മാണിക്കത്ത് - +44 7774966980

റെയ്‌മോള്‍ നിധീരി - +44 7789149473

സ്‌മിത തോട്ടം - +44 7450964670

അമ്പിളി സെബാസ്റ്റ്യന്‍ മാത്യൂസ് - +447901063481

  • യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
  • വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
  • യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
  • മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
  • ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions