യു.കെ.വാര്‍ത്തകള്‍

വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ബാധ്യതയായി വാട്ടര്‍ ബില്ലുകള്‍ വര്‍ദ്ധിക്കുന്നു. 3.4 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവഴിക്കല്‍ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജല കമ്പനികള്‍ക്ക് അനുമതി ലഭിച്ചതോടെയാണ് ജനങ്ങള്‍ക്ക് തിരിച്ചടി നേരിടുക.

പുതിയ വീടുകളെയും, ഡാറ്റാ സെന്ററുകളെയും പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പണമിറക്കുന്നത്. നിലവില്‍ നിക്ഷേപങ്ങള്‍ നടത്താനായി 104 ബില്ല്യണ്‍ പൗണ്ട് ഇറക്കുന്നത് മൂലം ദശകത്തിന്റെ രണ്ടാം പകുതിയില്‍ വാട്ടര്‍ ബില്ലുകള്‍ 36 ശതമാനം വര്‍ദ്ധിക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കം.

13 വാട്ടര്‍ കമ്പനികളാണ് മുന്‍പ് അനുവദിച്ച തുകയ്ക്ക് മുകളില്‍ കൂടുതല്‍ പണം ചെലവിടാന്‍ അനുമതി തേടിയതെന്ന് വാട്ടര്‍ ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌വാട്ട് പറഞ്ഞു. ഇതിനായി 3.4 ബില്ല്യണ്‍ പൗണ്ട് അനുവദിച്ചതായാണ് വ്യക്തമാകുന്നത്.

സതേണ്‍ വാട്ടര്‍, തെയിംസ് വാട്ടര്‍, സെവേണ്‍ ട്രെന്റ്, വെസെക്‌സ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍ എന്നീ കമ്പനികള്‍ക്ക് അധിക ചെലവുകളുടെ പേരില്‍ ബില്ലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ഈ ദശകത്തില്‍ തന്നെ നടക്കും.

രാജ്യത്തെ ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ 1.5 മില്ല്യണ്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എഐ ഡാറ്റാസെന്ററുകള്‍ നിര്‍മ്മിക്കുന്നതും വളര്‍ച്ചാ അജണ്ടയുടെ ഭാഗമാണ്.

രാജ്യം ഈ വര്‍ഷം വലിയ ജല ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ജൂലൈ മാസത്തില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ വെറും 7 ശതമാനം മാത്രമാണ് ലഭിച്ചത്. ദക്ഷിണ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഇത് 1 ശതമാനമായി ചുരുങ്ങി. ഡെവണിലെ ചില പ്രദേശങ്ങളില്‍ 50 ദിവസത്തിലേറെയായി കാര്യമായ മഴ ലഭിച്ചിട്ടില്ല. രാജ്യത്തെ ജലസംഭരണികളിലെ ജലനിരപ്പ് ഈ സമയത്തെ ശരാശരിയേക്കാള്‍ 7.4 ശതമാനം താഴെയാണെന്നും, ഏകദേശം പകുതിയോളം റിസര്‍വോയറുകള്‍ സാധാരണ നിലയില്‍ താഴെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഴക്കുറവിന്റെ ആഘാതം നദികളിലും പ്രകടമാണ്. ഇംഗ്ലണ്ടിലെ 78 ശതമാനം നദികളിലും ജലനിരപ്പ് സാധാരണയേക്കാള്‍ താഴെയായപ്പോള്‍ 17 ശതമാനം നദികള്‍ അതീവ ഗുരുതര നിലയിലാണ്. ഇതിനിടെ രാജ്യത്ത് ഈ വേനലിലെ നാലാമത്തെ ഉഷ്ണതരംഗവും അനുഭവപ്പെടുകയാണ്. ചില പ്രദേശങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഇത്തരം കടുത്ത വരള്‍ച്ചകളും ചൂട് തരംഗങ്ങളും കൂടുതല്‍ രൂക്ഷമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹീറ്റ് വേവ് കാലയളവാണിത്. മെയ് അവസാനത്തിലും ജൂണിലും ജൂലൈയിലും യുകെ മൂന്ന് ഹീറ്റ് വേവുകള്‍ ഇതിനകം അനുഭവിച്ചിരുന്നു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions