സ്പിരിച്വല്‍

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി

ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. കര്‍ക്കിടകവാവു ദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച്ച രാവിലെ 11.30 നാണ് വാവുബലി കര്‍മ്മങ്ങള്‍ ആരംഭിച്ചത്. പിതൃക്കളുടെ സ്മരണ ഉയര്‍ത്തിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നുറുക്കണക്കിന് ഭക്തര്‍ കെന്റിലെ റോച്ചസ്റ്റര്‍ മെഡ് വേ നദീതീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്മാര്‍ക്കുമായ് ബലിയര്‍പ്പിച്ചു.

ബലിതര്‍പ്പണത്തിനായ് കെന്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികള്‍ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3.30 മണി വരെ ഭക്തര്‍ പിതൃമോക്ഷ പ്രാപ്തിക്കായ് നദിയില്‍ ആത്മസമര്‍പ്പണതോടെ കര്‍മ്മം നടത്തിയത്. സംഘാടകര്‍ കൃത്യതയോടെ നടത്തിയ മുന്നൊരുക്കത്തിലൂടെ ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് എല്ലാം വളരെ സുഗമമായി നടന്നു.

രാവിലെ മുതല്‍ നദീതീരത്ത് നടന്ന ചടങ്ങിന് അഭിജിത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിലഹവനം വടക്കേ വെളിയില്ലം വിഷ്ണു രവിയുടെ കര്‍മികത്വത്തിലും ,സുകൃത ഹോമവും,പിതൃ സായുജ്യ പൂജയും താഴൂര്‍ മന ഹരിനാരായണന്റെ കാര്‍മികത്വത്തിലും നടത്തപ്പെട്ടു. വെളിയോട്ട് ഇല്ലം പരമേശ്വരനും അദ്രിത് വാസുദേവും സഹകാര്‍മ്മികത്വവും വഹിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം രാമായണ മാസചാരണം സംഘടിപ്പിച്ചു
  • എയില്‍സ്‌ഫോര്‍ഡില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ഭക്തിസാന്ദ്രമായി
  • ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസ പൂജ 18ന്
  • ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions