സ്പിരിച്വല്‍

മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്

വാല്‍സിംഗ്ഹാം: മലങ്കരയുടെ വിശ്വാസപൈതൃകവും അന്ത്യോഖ്യന്‍ ആരാധനാപാരമ്പര്യത്തിന്റെ ആത്മീയചൈതന്യവുമായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക വാല്‍സിംഗ്ഹാം മരിയന്‍ മഹാതീര്‍ത്ഥാടനം ഈമാസം 29ന് നടക്കും. ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ റോമന്‍ കാത്തലിക് നാഷനല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാമാണ് വേദി.

'Mary, Cause of Our Joy' എന്ന ആപ്തവാക്യത്തില്‍ നടക്കുന്ന തീര്‍ഥാടനം പരിശുദ്ധ ദൈവമാതാവിനോടുള്ള മലങ്കര സഭയുടെ ആഴമേറിയ ഭക്തിയുടെയും പ്രവാസഭൂമിയിലെ വിശ്വാസകൂട്ടായ്മയുടെയും സാക്ഷ്യമായി മാറും.

യുകെയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 25 ഓളം മലങ്കര കത്തോലിക്കാ മിഷനുകളില്‍നിന്ന് വൈദികരും കുടുംബങ്ങളും യുവജനങ്ങളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ വാല്‍സിംഗ്ഹാമിലെ പുണ്യഭൂമിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

രാവിലെ 10.30ന് പ്രാരംഭ പ്രാര്‍ഥനയോടെ തീര്‍ഥാടനത്തിനു തുടക്കമാകും. 11ന് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം ബസിലിക്കയിലേക്കു ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും. ഉച്ചയ്ക്ക് 12ന് ഭക്ഷണത്തിനുള്ള ഇടവേളക്ക് ശേഷം

1.30ന് ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാന യൂറോപ്പിന്റെയും യുകെയുടെയും അപ്പോസ്തലിക് വിസിറ്റേറ്റര്‍ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും. യുകെ റീജിയണിലെ വൈദികര്‍ സഹകാര്‍മികരാകും. മലങ്കര സഭയുടെ ആരാധനാപാരമ്പര്യത്തിന്റെ സൗന്ദര്യവും സുറിയാനി പ്രാര്‍ഥനകളുടെ ഗാംഭീര്യവും വിശ്വാസികളുടെ കൂട്ടായ്മയും സംഗമിക്കുന്ന വി കുര്‍ബാന തീര്‍ഥാടനത്തിന്റെ മുഖ്യ ആകര്‍ഷണമാകും.

പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തില്‍ കുടുംബങ്ങളുടെ വിശുദ്ധീകരണം, പുതുതലമുറയുടെ വിശ്വാസവളര്‍ച്ച, സഭയുടെ ഐക്യം, ലോകസമാധാനം എന്നിവയ്ക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. പ്രവാസമണ്ണിലും മലങ്കരയുടെ വിശ്വാസവും ആരാധനാപൈതൃകവും പുതുതലമുറയ്ക്കു പകര്‍ന്നുനല്‍കാനുള്ള സഭാസമൂഹത്തിന്റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമായും തീര്‍ഥാടനം മാറും. വൈകിട്ട് അഞ്ചിന് സമാപന പ്രാര്‍ഥനയോടെ പരിപാടികള്‍ അവസാനിക്കും.

യുകെയിലെ വിവിധ മലങ്കര കത്തോലിക്കാ മിഷനുകളില്‍നിന്നുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി യുകെ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഡോ. ലൂയിസ് ചരുവിള പുത്തന്‍വീട്ടില്‍ കോര്‍ എപ്പിസ്‌കോപ്പോ, യുകെ നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റോണി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

  • ജപമാല മണികളില്‍ കൈവിരല്‍ അമരുമ്പോള്‍' ഭക്തിസാന്ദ്രമായ മാതാവിന്റെ ഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു
  • മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന് സ്വന്തം ആസ്ഥാന മന്ദിരം
  • കെന്റില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും സൂര്യകാലടി മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി പ്രത്യേക പൂജകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions