നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാള്‍. ടിബറ്റന്‍ അതിര്‍ത്തിയില്‍നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നല്‍പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളില്‍ വന്‍നാശനഷ്ടമാണ് വിതച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഇരുന്നൂറോളം പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് വിവരം. ആയിരത്തോളം പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 250 ഓളം ഇന്ത്യക്കാരുമുണ്ട്.
നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. പ്രാണരക്ഷാര്‍ഥം പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, മിന്നല്‍പ്രളയത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി.
മണ്ണും കല്ലുകളും നിറഞ്ഞ പ്രളയജലം ഇരച്ചെത്തി കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവന്‍ രക്ഷിക്കാനായി കരഞ്ഞ് നിലവിളിച്ച് ഓടിരക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുരന്തത്തിന് പിന്നാലെ മേഖലകളില്‍ നേപ്പാള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിദേശികളായ വിനോദസഞ്ചാരികളടക്കം നിരവധിപേരെ കാണാതായി. തമിഴ്‌നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷന്‍ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. ഹെല്‍പ്പ്‌ലൈനിലേക്ക് നിരവധി ആളുകളുടെ ബന്ധുക്കള്‍ വിളിക്കുന്നു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാള്‍ സര്‍ക്കാരുമായി സമ്പര്‍ക്കത്തിലാണെന്ന് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു.
പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെയും ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവര്‍സ്റ്റേഷനുകള്‍ പ്രളയത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു. ലെ ഭോട്ടെ കോശി നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടായത്. ടിബറ്റന്‍ ഭാഗത്തുനിന്ന് ഉണ്ടായ കനത്ത വെള്ളപ്പാച്ചിലില്‍ സാപ്പു ബസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാര്‍ക്കറ്റുകളും ഒലിച്ചുപോയി. 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാന്‍സ്മിഷന്‍ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തില്‍ തകര്‍ന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗയ്‌റോങ് അതിര്‍ത്തിയില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് വാര്‍ത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചു.