വിദേശം

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48-ആയി; മൃതശരീരങ്ങള്‍ നിറഞ്ഞ് ആശുപത്രി മോര്‍ച്ചറികള്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തിന്റെ ആഘാതം കരുതിയതിലും പതിന്മടങ്ങു വലുത്. വെള്ളപ്പൊക്കത്തില്‍ മരിച്ചവരെ കണ്ടെത്തുന്നതും, കണ്ടെത്തുന്നവരെ തിരിച്ചറിയുന്നതും ദുഷ്‌കരമായിരിക്കുകയാണ്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ നിന്നും കേവലം 20 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് നേപ്പാള്‍ അധികൃതര്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ ഇവരെ മറവ് ചെയ്യാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്. വെള്ളപ്പൊക്കം ആഞ്ഞടിച്ച മേഖലകളില്‍ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങളാല്‍ കാഠ്മണ്ഡുവിലെയും, സമീപപ്രദേശങ്ങളിലെയും ആശുപത്രി മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണ്. ഇതോടെ താല്‍ക്കാലിക ഷെല്‍റ്ററുകള്‍ തയ്യാറാക്കി ഇതിലാണ് മറ്റ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാല്‍ പ്രതിസന്ധിയെ അതിജീവിക്കുന്നത് അസാധ്യമായി മാറുകയാണ്.

നേപ്പാളിലെ ഭൂരിഭാഗം ആശുപത്രികളിലും മോര്‍ച്ചറി സംവിധാനമില്ലെന്നത് പ്രശ്‌നം രൂക്ഷമാക്കുന്നു. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ മേഖലകളാണ് പ്രകൃതിക്ഷോഭത്തില്‍ നാമാവശേഷമായത്. ഇപ്പോഴും 2400-ലേറെ ആളുകളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനിടെ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ടിബറ്റില്‍ മറ്റൊരു 15 പേരെ കാണാതായെന്ന് ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളത്തിലും, ചെളിയിലും ദിവസങ്ങള്‍ കിടന്ന ശേഷം ജീര്‍ണ്ണിച്ച് തുടങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് അസാധ്യമായി മാറുകയാണ്. പല മൃതദേഹങ്ങളും 100 മൈല്‍ അകലെ അയല്‍രാജ്യമായ ഇന്ത്യയിലെ നദികളിലാണ് കണ്ടെത്തുന്നത്. തല്‍ക്കാലം കണ്ടെത്തുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച ശേഷം കൂട്ടമായി മറവ് ചെയ്യാനാണ് നേപ്പാള്‍ ഗവണ്‍മെന്റ് ഉത്തരവ്. ഇതോടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും സാധിക്കില്ലെന്ന സ്ഥിതിയാണ്.

  • നേപ്പാളിലെ മിന്നല്‍പ്രളയം: മരണം 200; ഇന്ത്യക്കാരടക്കം കാണാതായത് 800 പേരെ
  • അഞ്ച് മക്കളെ സാക്ഷിയാക്കി, ക്രിസ്റ്റിയാനോ വിവാഹിതനായി
  • ബര്‍ലിന്‍ ഭീകരാക്രമണം: പരുക്കേറ്റവരില്‍ മലയാളി വിദ്യാര്‍ഥിയും
  • മെസിപ്പടയ്ക്ക് കാളപ്പൂട്ട്; ലോകകപ്പില്‍ സ്പാനീഷ് തേരോട്ടം
  • ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
  • ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions