ചരമം

യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍

യോവിലെ ഏക മകളുടെ അടുത്ത് സന്ദര്‍ശനെത്തി വിട പറഞ്ഞ മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൂടിയായ അങ്കമാലി സ്വദേശിയ്ക്കു യാത്രാമൊഴി. 72 വയസുകാരനായ ഇട്ടീര പാലമറ്റത്ത് ഔസെഫ് ആണ് യുകെയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്.

യുകെയിലെക്ക് പതിവായി സന്ദര്‍ശനം നടത്തിയിരുന്ന ഇദ്ദേഹം ഇത്തവണയും തന്റെ മകളുടെയും കൊച്ചുമക്കളുടെയും അടുത്ത് ചിലവഴിക്കാനെത്തിയതപ്പോഴാണ് മരണം സംഭവിച്ചത്. ഇന്ത്യന്‍ വ്യോമസേനയില്‍ ഒന്‍പത് വര്‍ഷം സേവനമനുഷ്ഠിച്ച ഇട്ടിര, സേവനത്തിനു ശേഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ MSc, MBA ബിരുദങ്ങള്‍ നേടി. തുടര്‍ന്ന് ഹരിയാന വിദ്യാഭ്യാസ ബോര്‍ഡില്‍ Senior System Executive ആയി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ചു.

കൃഷിയിലും യാത്രകളിലും സജീവമായിരുന്ന അദ്ദേഹം എഴുത്തിലും സാഹിത്യപരമായ പ്രവര്‍ത്തനങ്ങളിലും താല്‍പര്യം പുലര്‍ത്തിയിരുന്നു. ജീവിതാനുഭവങ്ങളും സന്തോഷകരമായ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളും ഉള്‍ക്കൊള്ളുന്ന 'The Art of Happy Living' എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യോവിലില്‍ വെച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം.

ഭാര്യ വത്സ ജോസഫ്. മകള്‍ ദിവ്യ ടോജോ, മരുമകന്‍ ടോജോ തോമസ്. കൊച്ചുമക്കള്‍ തോമസ്‌കുട്ടി, ജോസ്‌കുട്ടി.

മൃതശരീരം സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്, യോവിലിലെ Church of Holy Ghost-ല്‍ പ്രത്യേക കുര്‍ബാനയ്ക്കുശേഷം പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ അടുത്ത ആഴ്ച നാട്ടില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.


  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions