യു.കെ.വാര്‍ത്തകള്‍

5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം

ഇറാന്‍ സംഘര്‍ഷവും, ബോണ്ട് വിപണിയിലെ പ്രതിസന്ധിയും ചേര്‍ന്ന് യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് വീണ്ടും തീകൊളുത്തുന്നു. അഞ്ചോളം പ്രധാന മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരാണ് ഇപ്പോള്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്.

ബാര്‍ക്ലേസ്, സാന്‍ടാന്‍ഡര്‍, സ്‌കിപ്ടണ്‍, ടിഎസ്ബി, നോട്ടിംഗ്ഹാം ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. 0.15 ശതമാനം പോയിന്റിന് അടുത്തായാണ് എല്ലാവരുടെയും വര്‍ദ്ധന.

കഴിഞ്ഞ ആഴ്ച തന്നെ കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി നിരക്ക് വര്‍ദ്ധനയുമായി രംഗത്ത് വന്നിരുന്നു. തങ്ങളുടെ എല്ലാ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെയും നിരക്കാണ് അവര്‍ ഉയര്‍ത്തിയത്. ഈ മാസം ആദ്യം നാറ്റ്‌വെസ്റ്റ്, എച്ച്എസ്ബിസി എന്നിവര്‍ നിരക്ക് ഉയര്‍ത്തിയിരുന്നു. വരും ദിവസങ്ങളിലും, ആഴ്ചകളിലുമായി കൂടുതല്‍ നിരക്ക് വര്‍ദ്ധനകള്‍ക്കാണ് സാധ്യത കാണുന്നത്.

മിഡില്‍ ഈസ്റ്റില്‍ യുഎസും, ഇറാനും പോര്‍വിളി നിര്‍ത്താതെ മുന്നോട്ട് പോകുമ്പോള്‍ ബോണ്ട് വിപണി കടുത്ത സമ്മര്‍ദത്തിലാണ്. ഇത് പണപ്പെരുപ്പത്തെ സ്വാധീനിച്ച് പലിശ നിരക്ക് ഉയരാന്‍ ഇടയാക്കുമെന്നാണ് ആശങ്കയുള്ളത്. 30 വര്‍ഷത്തെ ബോണ്ടുകളിലെ യീല്‍ഡ് ഇപ്പോള്‍ 1998-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രതിരോധ നടപടിക്ക് തയ്യാറാകാന്‍ നിര്‍ബന്ധിതമാകുമെന്നാണ് പ്രവചനങ്ങള്‍. ഈ സമ്മര്‍ദമാണ് മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകളായി പ്രതിഫലിക്കുന്നത്.

ഇതിനിടെ യുകെയിലെ ഭവനവില മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി താഴ്ന്നു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെ തടയുകയാണ്. ഒപ്പം ആഗോള അനിശ്ചിതാവസ്ഥയും പ്രതിസന്ധി രൂക്ഷമാക്കുന്നു. ആഗസ്റ്റില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 298,468 പൗണ്ടിലെത്തിയെന്ന് ലോയ്ഡ്‌സിന്റെ പ്രതിമാസ ഇന്‍ഡക്‌സ് പറയുന്നു.

  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ സുരക്ഷ പ്രഖ്യാപിച്ച് ഹോം ഓഫീസ്; കെയര്‍ വര്‍ക്കര്‍മാരുടെ ദുരിതം തീരും
  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions