യുകെയിലെ സ്റ്റാഫോര്‍ഡ്ഷയറില്‍ ക്യാപിങ്ങിനിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. സൗത്ത് സ്റ്റാഫോര്‍ഡ്ഷയറില്‍ നിന്നുള്ള 42 കാരനും 30 കാരിയും വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 20 കാരിയും വാള്‍സാളില്‍ നിന്നുള്ള 18 കാരനുമാണ് അറസ്റ്റിലായത്. മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണത്തില്‍ കൊലപാതകം സംശയിച്ചാണ് അറസ്റ്റെന്ന് സ്റ്റാഫോര്‍ഡ്‌ഷെയര്‍ പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ ഇവരെ ഉപധാകളോടെ ജാമ്യത്തില്‍ വിട്ടു.
ശനിയാഴ്ച രാവിലെ 8.45 ഓടെ സ്‌ട്രോബെറി ലെയ്‌നിന് സമീപം കുഞ്ഞിന് ഹൃദയ സ്തംഭനം സംഭവിച്ചതായി അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍ ആംബുലന്‍സും സര്‍വീസിനൊപ്പം മിഡ്‌ലാന്‍ഡ്‌സ് എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.