എസെക്സിലെ കോള്‍ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ക്ലാക്ടണ്‍ ഓണ്‍ സീയിലെ കോട്ടയം തീക്കോയി വില്ലന്താനത്ത് ജസ്റ്റിന്‍ ജോര്‍ജി (58)ന് 23ന് വിടയേകും. സംസ്‌കാര ശുശ്രൂഷകളും പൊതുദര്‍ശനവും 23ന് (23/09/2026) ഉച്ചയ്ക്ക് 12 മണിക്ക് 'ഔര്‍ ലേഡി ഓഫ് ലൈറ്റ്' ക്ലാക്ടണ്‍ പാരിഷ് ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്ന് ക്ലാക്ടണ്‍ ബര്‍സ് റോഡിലെ സെമിത്തേരിയില്‍ സംസ്‌കാരം നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
Our Lady of Light Clacton Parish Church
ദീര്‍ഘകാലമായി ആരോഗ്യമേഖലയില്‍ സജീവമായിരുന്ന ജസ്റ്റിന്‍, യുകെയിലെ മലയാളി സമൂഹത്തിനും പ്രിയങ്കരിയായ വ്യക്തിത്വമായിരുന്നു. പൊതുരംഗത്തും സാമുദായിക ചാരിറ്റി പ്രവര്‍ത്തനങ്ങളിലും എന്നും മുന്നിലുണ്ടായിരുന്ന അവര്‍ ക്ലാക്ടണിലെ സീറോ മലബാര്‍ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ഏറെക്കാലം ശുശ്രൂഷ ചെയ്തിട്ടുണ്ട്. 23 വര്‍ഷം മുമ്പാണ് ജസ്റ്റിന്‍ യുകെയിലെത്തിയത്.
ചെങ്ങളം പെരുമണ്ണില്‍ പരേതരായ ജോണ്‍ ജോണ്‍ - ഏലിക്കുട്ടി ജോണ്‍ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ജോയ് ജോര്‍ജ് തോമസ് (വില്ലന്താനത്ത്).
മക്കള്‍: ടോംസ് ജോര്‍ജ്, ആന്‍സ് ജോര്‍ജ്. മരുമക്കള്‍: മിന്നു സണ്ണി (തേവര്‍കുന്നേല്‍, ചേര്‍പ്പുങ്കല്‍), ടോം കെ. മാത്യു (കാപ്പിലിപറമ്പില്‍, അമ്പാറനിരപ്പേല്‍). കൊച്ചുമക്കള്‍: ഈവ്‌ലിന്‍, ഹേസ്ലിന്‍.
സഹോദരങ്ങള്‍: സിസ്റ്റര്‍ റോസാലിയ, ഷൈനി മാത്യു, പരേതനായ ജിമ്മി ജോണ്‍, പരേതനായ റോഷിന്‍ ജോണ്‍.