വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക കാഞ്ചിയാര്‍ മുകളേല്‍ സെറീന സണ്ണി (53) മരിച്ചു. 10നു പുലര്‍ച്ചെ രണ്ടോടെ കാലടിക്കു സമീപമായിരുന്നു അപകടം. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാന്‍ ഭര്‍ത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂവര്‍ക്കും പരുക്കേറ്റെങ്കിലും സെറീനയുടെ നില ഗുരുതരമായിരുന്നു.
തമ്പലക്കാട് കട്ടിക്കാരന്‍ കുടുംബാംഗമാണ്. കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്‌കൂള്‍, കട്ടപ്പന ഓസാനം സ്‌കൂള്‍, വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍, മ്ലാമല ഫാത്തിമമാതാ സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സംസ്‌കാരം കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയിൽ. ഭര്‍ത്താവ്: സണ്ണി (റിട്ട. സൂപ്രണ്ട്, മരിയൻ കോളജ് കുട്ടിക്കാനം). മക്കൾ: സോന (ഷാര്‍ജ), സോണറ്റ് (സഹ്യാദ്രി ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, പീരുമേട്).