സിനിമ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റന്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘാടകരുടെ തീരുമാനം. വിജയ്‌യുടെ പരിപാടിയില്‍ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ ദി ഷാര്‍ഡിന് സമീപം എത്തിയിരുന്നത്. പരിപാടി റദ്ദാക്കിയത് മണിക്കൂറുകളായി ക്യൂ നിന്നവരടക്കം ഉള്ള ആരാധകരെ നിരാശരാക്കി.

പൊതുജന സുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള അംഗം ഉച്ചഭാഷിണിയിലൂടെ പറഞ്ഞു.

തമിഴ്‌നാട്ടിലേക്ക് നിക്ഷേപകങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ് യുകെയില്‍ എത്തിയത്. കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് പ്രമുഖ നിക്ഷേപ കരാറുകളില്‍ മുഖ്യമന്ത്രി വിജയ് ഒപ്പുവെച്ചതായും പദ്ധതികളിലൂടെ സംസ്ഥാനത്ത് 9,000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും തമിഴ്നാട് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions