യു.കെ.വാര്‍ത്തകള്‍

സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്

കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് ഹോം ഓഫീസ്. എംപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് നഷ്ടമായാല്‍ കെയര്‍ വര്‍ക്കര്‍മാരുടെ യുകെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ നഷ്ടമാകുന്ന അവസ്ഥയ്ക്ക് അവസാനം കുറിയ്ക്കാനാണ് ഹോം ഓഫീസ് ഗൈഡന്‍സില്‍ സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനാണ് ഈ താല്‍ക്കാലിക അറേഞ്ച്‌മെന്റ് ഹോം ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ഓഫീസ് കേസ് വര്‍ക്കേഴ്‌സിനുള്ള 'ക്യാന്‍സലേഷന്‍ & കര്‍ട്ടെയില്‍മെന്റ് ഓഫ് പെര്‍മിഷന്‍' ഗൈഡന്‍സിലാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.

സ്‌പോണ്‍സറുടെ ലൈസന്‍സ് പോയതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കറുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കരുതെന്ന് ഗൈഡന്‍സില്‍ പറയുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലെ ഈ നിബന്ധന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിന് മാത്രമായാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ഒരു വ്യക്തി സ്‌കില്‍ഡ് വര്‍ക്കര്‍ അല്ലെങ്കില്‍ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ റൂട്ടില്‍ രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതിയുള്ളവരോ, കെയര്‍ വര്‍ക്കര്‍, സീനിയര്‍ കെയര്‍ എന്നിവയില്‍ ജോലി ചെയ്യുന്നരോ ആണെങ്കില്‍, സ്‌പോണ്‍സറുടെ ലൈസന്‍സ് പോയത് മാത്രമാണ് ഇവരുടെ പെര്‍മിഷന്‍ റദ്ദാക്കുന്നതിന് കാരണമായി വന്നാല്‍ ഇത് ചെയ്യരുതെന്ന് ഹോം ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നു.

കെയര്‍ വര്‍ക്കര്‍, ഹോം കെയറര്‍, സീനിയര്‍ കെയര്‍ വര്‍ക്കര്‍ എന്നീ നിലകളില്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദശേ ജീവനക്കാര്‍ക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യത്തിലാണ് ഈ ഇളവ് കൊണ്ടുവന്നിരിക്കുന്നത്.

  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
  • കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നു
  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions