യു.കെ.വാര്‍ത്തകള്‍

യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്

യുകെയുടെ പല ഭാഗങ്ങളും അടുത്ത ആഴ്ചയോടെ ആറാമത്തെയും, ഈ വര്‍ഷത്തെ അവസാനത്തെയും ഉഷ്ണതരംഗം നേരിടും. താപനില 29 സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

തെക്കന്‍ ഇംഗ്ലണ്ടിലാണ് ഏറ്റവും ഉയര്‍ന്ന താപനില നേരിടുകയെന്നാണ് കരുതുന്നത്. ആഴ്ചയുടെ പകുതിയോടെ താപനില കുതിക്കും. സെപ്റ്റംബര്‍ അവസാനത്തിലും താപനില കൂടിയ നിലയില്‍ തുടരുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്.

സ്പ്രിംഗിലും, സമ്മറിലുമായി അഞ്ച് ഉഷ്ണതരംഗങ്ങളാണ് യുകെ ഇക്കുറി അനുഭവിച്ചത്. ജലവിതരണത്തില്‍ ഈ ചൂടേറിയ കാലാവസ്ഥ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെയിലിനൊപ്പം ഇടയ്ക്ക് മഴയും പെയ്യുന്നത് ആശ്വാസമായി മാറിയിരുന്നു.

ഈ വീക്കെന്‍ഡോടെ യുകെയിലേക്ക് ഉയര്‍ന്ന പ്രഷര്‍ മൂലം ചൂടേറിയ കാറ്റ് വീണ്ടും എത്തും. ഓരോ ദിവസവും താപനില വര്‍ദ്ധിച്ച് അസ്ഥിരമായ സാഹചര്യം രൂപപ്പെടും. സതേണ്‍ മേഖലയില്‍ 20 സെല്‍ഷ്യസുകളില്‍ രേഖപ്പെടുത്തുന്ന താപനിലയാകും ഏറ്റവും ഉയര്‍ന്നത്.

സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 25 സെല്‍ഷ്യസ് മുതലും, ലണ്ടനിലും സമീപപ്രദേശങ്ങളിലും 28 സെല്‍ഷ്യസിന് അടുത്തുമാകും താപനില.

  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
  • കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നു
  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions