യു.കെ.വാര്‍ത്തകള്‍

ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്

അടുത്ത മാസത്തെ ബജറ്റ് വെല്ലുവിളി നിറഞ്ഞതാകുമെന്ന് സമ്മതിച്ച് ആന്‍ഡി ബേണ്‍ഹാം. ഇറാന്‍ യുദ്ധമാണ് ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പണപ്പെരുപ്പം 3.1 ശതമാനം വര്‍ധിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി കാര്യങ്ങള്‍ തുറന്നുസമ്മതിച്ചത്. ഉയര്‍ന്ന ഇന്ധന വിലയും, എനര്‍ജി ബില്ലുകളുമാണ് പണപ്പെരുപ്പത്തിന് തീയിട്ടത്.

'കാര്യങ്ങള്‍ വെല്ലുവിളിയാകും. ലോകത്തിന്റെ ചിത്രം തന്നെ വെല്ലുവിളി നിഞ്ഞതാണ്, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍. ആളുകളുടെ ജീവിതനിലവാരവും, സമ്പദ് വ്യവസ്ഥയും അപകടത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല', ബേണ്‍ഹാം പറഞ്ഞു.

ഉയരുന്ന കടമെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കാന്‍ ചാന്‍സലര്‍ ജോണ്‍ ഹീലി കനത്ത സമ്മര്‍ദം നേരിടുകയാണ്. നികുതി വര്‍ധിപ്പിക്കുകയോ, ചെലവ് കുറയ്ക്കുകയോ ചെയ്യുന്നതാണ് ഗവണ്‍മെന്റിന് മുന്നിലുള്ള പോംവഴികള്‍. ചെലവ് കുറയ്ക്കാന്‍ ഗവണ്‍മെന്റിന് തീരെ സാധിക്കാത്ത അവസ്ഥയാണെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇക്കണോമിസ്റ്റ് ആന്‍ഡി ഹാള്‍ഡേന്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ കുടുംബങ്ങളുടെയും, സ്ഥാപനങ്ങളുടെയും ബജറ്റ് ഗവണ്‍മെന്റ് വീണ്ടും ഞെരുക്കരുതെന്ന് ടോറികള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് നേരിട്ട് നികുതി ചുമത്തില്ലെന്ന ഗവണ്‍മെന്റ് വാഗ്ദാനത്തെ ഇപ്പോള്‍ പഴയത് പോലെ വിശ്വാസത്തിലെടുക്കുന്നില്ല. മുന്‍ ചാന്‍സലര്‍ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചപ്പോള്‍ ഫലത്തില്‍ ഇത് ജോലിക്കാര്‍ക്കാണ് തിരിച്ചടിയായി മാറിയത്. എന്നാല്‍ നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കരുതെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കി.

  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
  • കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നു
  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions