യു.കെ.വാര്‍ത്തകള്‍

അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും

അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധന പൂര്‍ണ്ണമായി അനുവദിക്കാന്‍ 500 മില്ല്യണ്‍ പൗണ്ട് കൂടി അധികം അനുവദിച്ച് എഡ്യൂക്കേഷന്‍ സെക്രട്ടറി. സമരഭീഷണി മുഴക്കിയിരുന്ന അധ്യാപക യൂണിയനുകള്‍ക്ക് മുന്നിലാണ് ലൂസി പവല്‍ കീഴടങ്ങിയത്.

ഈ വര്‍ഷം 3.5 ശതമാനവും, അടുത്ത വര്‍ഷം 3 ശതമാനവും വരുന്ന ശമ്പളവര്‍ദ്ധന പൂര്‍ണ്ണമായി അനുവദിക്കാന്‍ മുഴുവന്‍ ഫണ്ടും അനുവദിക്കേണ്ടതില്ലെന്ന മുന്‍ ലേബര്‍ തീരുമാനത്തില്‍ നിന്നുമാണ് എഡ്യൂക്കേഷന്‍ സെക്രട്ടറി പിന്‍വാങ്ങിയത്.

അധ്യാപകര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കാനുള്ള പണത്തിന്റെ പകുതി സ്‌കൂളുകളുടെ ബജറ്റില്‍ നിന്നും കണ്ടെത്തണമെന്നായിരുന്നു നിലപാട്. ബാക്കിയുള്ള പണം അധിക ഗവണ്‍മെന്റ് ഫണ്ടിംഗ് വഴി നല്‍കാമെന്നായിരുന്നു ആലോചന. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഓട്ടം സീസണില്‍ സമരത്തിന് ഇറങ്ങാന്‍ തങ്ങളുടെ 5 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് നടത്തുമെന്ന് നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിരുന്നു.

ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വഴി ലാഭം കണ്ടെത്തി ഈ വര്‍ഷത്തെ വര്‍ദ്ധനയ്ക്ക് ഫണ്ട് കണ്ടെത്താമെന്ന് ലൂസി പവല്‍ എന്‍ഇയുവിന് അയച്ച കത്തില്‍ വ്യക്തമാക്കി. ഇതിനായി 500 മില്ല്യണ്‍ പൗണ്ട് ലഭ്യമാക്കുമെന്നും അവര്‍ അറിയിച്ചു.


  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
  • കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നു
  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions