യു.കെ.വാര്‍ത്തകള്‍

ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്

ഒസാമ ബിന്‍ലാദനെ പുകഴ്ത്തിയ മുസ്ലീം പുരോഹിതന്‍ ഹാഫിസ് മുഹമ്മദ് താഹിര്‍ മെഹ്‌മൂദ് അഷ്‌റഫിക്ക് നല്‍കിയ പുരസ്‌കാരം കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഡെയിം സാറാ മുള്ളലി പിന്‍വലിച്ചു. മത സൗഹര്‍ദ്ദത്തിനും സഹകരണത്തിനുമുള്ള ഹ്യൂബര്‍ട്ട് വാള്‍ട്ടര്‍ പുരസ്‌കാരമാണ് കഴിഞ്ഞ ആഴ്ച അഷ്‌റഫലിക്ക് സമ്മാനിച്ചത്. 9/11ആക്രമണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

2007 ലെ പ്രസ്താവനകളിലാണ് അഷ്‌റഫലി ബിന്‍ലാദനെ പുകഴ്ത്തിയത്. റഷ്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ ഇസ്ലാമിനുവേണ്ടി പോരാടിയ വ്യക്തിയെന്നാണ് അന്ന് ബിന്‍ലാദനെ വിശേഷിപ്പിച്ചത്. ബിന്‍ ലാദന് സൈഫുല്ല (ദൈവത്തിന്റെ വാള്‍) എന്ന വിശേഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നും തനിക്കെതിരെ തെറ്റായ പ്രചാരണം നടന്നെന്നും അഷ്‌റഫി പ്രതികരിച്ചു.

പാക്കിസ്ഥാനിലെ മത സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയതെന്ന് ലാംബത്ത് പാലസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2012 ല്‍ മതനിന്ദ ആരോപിച്ച് കേസെടുത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടി റിംഷാ മസീഹിന്റെ കേസില്‍ അഷ്‌റഫലി ഇടപെട്ടതും പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ മത നിന്ദാ നിയമങ്ങളെ അദ്ദേഹം പിന്തുണച്ചു.

  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
  • കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നു
  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions