ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്ത യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാറിന് കാരണം മില്ലി സെക്കന്‍ഡിനുള്ളില്‍ സംഭവിച്ച സോഫ്‌റ്റ്വെയര്‍ പിഴവെന്ന് നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്.
സെപ്തംബര്‍ 8ന് രാവിലെ 10 മണിയോടെയാണ് യുകെ വ്യോമാതിര്‍ത്തി നിയന്ത്രിക്കുന്ന സംവിധാനത്തെ ബാധിച്ച സാങ്കേതിക തകരാര്‍ സംഭവിച്ചത്. സോഫ്ഫ്‌റ്റ്വെയര്‍ പിഴവിനെ തുടര്‍ന്ന് സിസ്റ്റത്തില്‍ തെറ്റായ ഡേറ്റ രൂപപ്പെട്ടതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കാതെ വന്നു. സുരക്ഷ ഉറപ്പാക്കാനായി വ്യോമഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരികയായിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമെന്ന് തിരിച്ചറിയാന്‍ രണ്ടര മണിക്കൂറോളം സമയമെടുത്തു. ഉച്ചയ്ക്ക് 3.15 ന് ശേഷമാണ് സിസ്റ്റം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. രാത്രി 7.30 ഓടെയാണ് യുകെ വ്യോമാതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയത്.
തകരാറിനെ തുടര്‍ന്ന് 2000 ലേറെ വിമാനങ്ങള്‍ റദ്ദാക്കുകയും നൂറുകണക്കിന് യാത്രക്കാരെ ബാധിക്കുകയും ചെയ്തു.