യു.കെ.വാര്‍ത്തകള്‍

മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്


ഗുഡ് യൂണിവേഴ്‌സിറ്റി ഗൈഡ് 2027 ല്‍ യുകെയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി പരാമര്‍ശിച്ചിരിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് സെയിന്റ് ആന്‍ഡ്രൂസിനെ. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (എല്‍ എസ് ഇ) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇംപീരിയല്‍ കോളേജ് ലണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉയര്‍ന്ന പ്രവേശന നിലവാരം ഉള്‍പ്പടെ എല്ലാ തലങ്ങളിലും പുലര്‍ത്തുന്ന മികവാണ് സെയിന്റ് ആന്‍ഡ്രൂസിനെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഈ സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റിക്ക് തികച്ചും വ്യത്യസ്തമായ ഒരു അണ്ടര്‍ഗ്രാഡ്വേറ്റ് അനുഭവമുണ്ടെന്നും അത് വിദ്യാര്‍ത്ഥികളുടെ സംതൃപ്തി ഏറെ വര്‍ദ്ധിപ്പിക്കുന്നുവെന്നും യൂണിവേഴ്‌സിറ്റി ഗൈഡ് 2027 തയ്യാറാക്കിയ സോയ് തോമസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇംപീരിയല്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഇതാദ്യമായാണ് ഇംപീരിയല്‍ കോളേജ് ഓക്‌സ്‌ഫോര്‍ഡിനെയും കേംബ്രിഡ്ജിനെയും മറികടക്കുന്നത്. 2027 ലെ യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയറായും ഇംപീരിയല്‍ കോളേജ് ലണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്ത്‌സ്, മെഡിസിന്‍ എന്നീ മേഖലകളിലാണ് ഇംപീരിയല്‍ കോളേജ് മികവ് പുലര്‍ത്തുന്നത്. ഗവേഷണ മികവ്, ഗ്രാഡ്വേറ്റ് ചെയ്തവര്‍ക്കുള്ള ഭാവി സാധ്യതകള്‍, എന്നീ മാനദണ്ഡങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഇവര്‍ ഒന്നാം സ്ഥാനത്താണുള്ളത്.
കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇത്തവണ നാലാം സ്ഥാനത്ത് എത്തിയപ്പോള്‍, കേംബ്രിഡ്ജ് സര്‍വ്വകലാശാല അതേ സ്ഥാനത്ത് തന്നെ തുടര്‍ന്നു. യു കെ യൂണിവേഴ്‌സിറ്റി ഗൈഡിന്റെ 33 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഓക്‌സ്‌ഫോര്‍ഡിനും കേംബ്രിഡ്ജിനും ആദ്യ മൂന്നില്‍ ഇടം കണ്ടെത്താന്‍ കഴിയാതെ വരുന്നത്.

നാഷണല്‍ സ്റ്റുഡന്റ് സര്‍വേയില്‍ ബിരുദ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ആവേശമില്ലാത്ത പ്രതികരണം ഓക്സ്ഫോര്‍ഡിന്റെയും കേംബ്രിഡ്ജിന്റെയും പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് സോയ് തോമസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇംപീരിയല്‍, LSE, സെയിന്റ് ആന്‍ഡ്രൂസ് എന്നീ സര്‍വ്വകലാശാലകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയില്‍ സ്വീകാര്യമായ, ഗുണമേന്മയുള്ള ഗവേഷണ-അധിഷ്ഠിത അധ്യാപനമായിരുന്നു നല്‍കിയിരുന്നത്. ഈ വര്‍ഷം മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍, വിദ്യാര്‍ത്ഥികളെ ഭാവിയിലേക്ക് എങ്ങനെ തയ്യാറാക്കുന്നു എന്ന മാനദണ്ഡത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നതായി ഗുഡ് യൂണിവേഴ്‌സിറ്റി ഗൈഡ് എഡിറ്റര്‍ ഹെലെന്‍ ഡേവീസ് പറയുന്നു.
ടൈംസും സണ്‍ഡേ ടൈംസും സംയുക്തമായാണ് ഗുഡ് യൂണിവേഴ്‌സിറ്റി ഗൈഡ് പ്രസിദ്ധീകരിച്ചത്.

  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions