സിനിമ

നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍



തനിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതേയും നിരന്തര ശല്യം നടത്തുന്ന സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നതെന്നും തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

സമൂഹമാധ്യമത്തിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതിന് എതിരെയാണ് ഹര്‍ജി നല്‍കിയതെന്ന് മഞ്ജു വാര്യരുടെ അഭിഭാഷക അഡ്വ. ശാന്തി മഹാദേവി. കോടതിയില്‍ നിന്ന് തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നും അഭിഭാഷക വ്യക്തമാക്കി. സനല്‍ കുമാര്‍ ശശിധരനെതിരെ മാത്രമല്ല അപകീര്‍ത്തിപ്പെടുത്തുന്ന എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. യുടൂബര്‍ ഷാജന്‍ സ്‌കറിയ കേസില്‍ രണ്ടാം പ്രതിയാണ്. സമൂഹ മാധ്യമ പോസ്റ്റുകള്‍ വഴി നിരവധി അപകീര്‍ത്തി പോസ്റ്റുകളും പ്രതികരണങ്ങളും ഇവര്‍ നടത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മഞ്ജു വാര്യരുടെ അഭിഭാഷക വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു.

തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് സമരം നടത്തുന്നത്. താന്‍ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്തതുകൊണ്ടാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനല്‍കുമാര്‍ പറയുന്നത്.

അന്വേഷണം നടന്നാല്‍ പോലീസിന് മുന്നില്‍ മൊഴി കൊടുക്കേണ്ടി വരും അത് ഒഴിവാക്കാനും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്തിനുമായാണ് ഇപ്പോള്‍ ഇത് എന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.

നടി മഞ്ജു വാര്യര്‍ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരിഹസിച്ച് സഹോദരന്‍ മധു വാര്യറും രംഗത്ത് വന്നിരുന്നു. സനല്‍കുമാര്‍ ശശിധരനെ പരിഹസിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. മഞ്ജു വാരിയര്‍ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം എന്നാണ് സനല്‍കുമാറിന്റെ ആവശ്യങ്ങളിലൊന്ന്. ഈ ആരോപണങ്ങളെ തികച്ചും നര്‍മത്തില്‍ ചാലിച്ച് ട്രോളുന്ന രീതിയിലാണ് മധു വാരിയരുടെ പ്രതികരണം. ഭാര്യയും മകളും അമ്മയുമൊത്ത് കുടുംബസമേതം മഞ്ജുവിനൊപ്പം നില്‍ക്കുന്നൊരു ചിത്രവും കുറിപ്പിനൊപ്പം മധു പങ്കുവച്ചിരുന്നു.

  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions