സിനിമ

സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു. ദേശീയ പുരസ്കാര ജേതാക്കളായ നിര്‍മ്മാതാക്കള്‍ കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദന്‍ ഫിലിംസും ഒന്നിക്കുന്നു. 'മാര്‍ക്കോ'യ്ക്ക് ശേഷം പാന്‍ ഇന്ത്യന്‍ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ 50-ാമത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

എന്റെ 50-ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്റെയും സംവിധായകന്റെയും കുപ്പായമണിയുന്നത് അതിന് കൂടുതല്‍ അര്‍ത്ഥം നല്‍കുന്നു. സ്വന്തം ശൈലിയില്‍ കഥകള്‍ പറയണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടേയും പനോരമ സ്റ്റുഡിയോസിന്റെയും വലിയ പരിചയസമ്പത്തും അനുഭവസമ്പത്തും ഈ സിനിമയ്ക്ക് വലിയ കരുത്ത പകരും. ഭാഷാതിര്‍ത്തികള്‍ക്കപ്പുറം ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. ചിത്രത്തിന്റെ പേര്, അഭിനേതാക്കള്‍, ചിത്രീകരണ തീയതി എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

  • 50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
  • മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions