സ്പിരിച്വല്‍

കെന്റില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും സൂര്യകാലടി മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായി

ഗ്രേവ്‌സെന്റ് (കെന്റ്): യുണൈറ്റഡ് കിംഗ്ഡം കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റ ഭാഗമായി വിനായക ഭക്തര്‍ക്കായി സംഘടിപ്പിച്ച സൂര്യകാലടി അഷ്ടദ്രവ്യ മഹാഗണപതിഹോമം ഭക്തിസാന്ദ്രമായി സമാപിച്ചു.

സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഡബ്ബ്‌സ് ഫെയ്‌സ് ഫാം, ഗ്രേവ്‌സെന്റ് (DA13 9BL)ല്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.

കേരളത്തിലെ പ്രശസ്ത താന്ത്രികാചാര്യന്‍ മുഖ്യകാര്‍മ്മികന്‍ തന്ത്രി ബ്രഹ്‌മശ്രീ. സൂര്യകാലടി സൂര്യന്‍, ജയസൂര്യന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഐശ്വര്യം, സമാധാനം, ദിവ്യാനുഗ്രഹം എന്നിവ നല്‍കുന്ന നാളികേരവും മറ്റ് ശുഭകരമായ ദ്രവ്യങ്ങളും അഗ്‌നിയില്‍ അര്‍പ്പിക്കുന്ന അതീവ പവിത്രമായ ചടങ്ങാണ് അഷ്ടദ്രവ്യ മഹാഗണപതിഹോമം. തടസ്സങ്ങള്‍ നീക്കുന്നവനും ജ്ഞാനം നല്‍കുന്നവനുമായ ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ അനുഗ്രഹീത മഹോത്സവത്തില്‍ കെന്റ് ഉള്‍പ്പെടെ യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച എല്ലാ ഭക്തജനങ്ങള്‍ക്കും, വോളണ്ടിയേഴ്‌സിനും, സ്‌പോണ്‍സര്‍മാര്‍ക്കും കെന്റ് അയ്യപ്പ ക്ഷേത്ര കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി പ്രത്യേക പൂജകള്‍ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
  • ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച മുതല്‍
  • ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ 28ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചിങ്ങ മാസ പൂജ ശനിയാഴ്ച
  • മലങ്കരയുടെ വിശ്വാസപൈതൃകവുമായി വാല്‍സിംഗ്ഹാമിലേക്ക്; മഹാതീര്‍ത്ഥാടനം 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി
  • കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി
  • കുട്ടികള്‍ക്ക് ആത്മീയാനുഭവം പകര്‍ന്ന് കേംബ്രിഡ്ജില്‍ മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ്
  • മഹാ ജൂബിലിയുടെ സുവിശേഷ കാഹളമുയര്‍ത്തി ഗ്രേറ്റ് അവക്കെനിങ് ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions