യു.കെ.വാര്‍ത്തകള്‍

ജോലി ഒരുവട്ടം പോലും ചെയ്യാത്തവരുടെ ആനുകൂല്യങ്ങള്‍ 30% കുറയ്ക്കുമെന്ന് ബാഡെനോക്ക്

ബ്രിട്ടന്റെ ബെനഫിറ്റ് ബില്ലുകള്‍ കുതിയ്ക്കുകയാണ്. ബെനഫിറ്റ് ബില്‍ കുറയ്ക്കുന്നത് വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞ് ലേബര്‍ ഗവണ്‍മെന്റ് പോലും മടിച്ച് നില്‍പ്പാണ്. ഇതിനിടയിലാണ് കുതിയ്ക്കുന്ന ബെനഫിറ്റ് ബില്‍ കുറയ്ക്കാന്‍ ആശയവുമായി പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് രംഗത്ത് വന്നിരിക്കുന്നത്.

നികുതിയിനത്തില്‍ ഒന്നും നല്‍കാത്ത തൊഴില്‍രഹിതരുടെ ആനുൂകൂല്യങ്ങള്‍ കുറയ്ക്കുകയും, ബാക്കി തുക മദ്യപാനം, പുകവലി, വാതുവെപ്പ് പോലുള്ളവയ്ക്ക് ഉപയോഗിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്താനാണ് ബാഡെനോകിന്റെ പദ്ധതി. ടോറികള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഈ മാറ്റം വരുമെന്ന് അവര്‍ വ്യക്തമാക്കി.

ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നിട്ടും, ഇതിന് തയ്യാറാകാത്ത ആളുകള്‍ ദീര്‍ഘകാലം ജോലിയില്‍ നിന്നും വിട്ടുനിന്നാല്‍ ഇവരുടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പേയ്‌മെന്റുകള്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. കൂടാതെ ഇവര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാനായി 'ബാക്ക് ടു വര്‍ക്ക്' കാര്‍ഡ് നല്‍കി, ഇതിലെ പണം മദ്യം, പുകവലി പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

300,000-ലേറെ ആളുകള്‍ ഈ വിഭാഗത്തില്‍ പെടുമെന്നതിനാല്‍ മാറ്റങ്ങള്‍ വഴി ദശകത്തിന്റെ അവസാനത്തോടെ അര ബില്ല്യണ്‍ പൗണ്ട് ലാഭം നികുതിദായകന് ലഭിക്കുമെന്നാണ് വാദം. ജോലി ചെയ്യാന്‍ കഴിയുന്നവര്‍ അത് ചെയ്യുകയാണ് വേണ്ടതെന്ന് ബാഡെനോക് വ്യക്തമാക്കി. സഹായം നല്‍കുന്ന സിസ്റ്റത്തെ ചൂഷണം ചെയ്യരുത്. അത് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവരുടെ സുരക്ഷയ്ക്കായി തയ്യാറാക്കിയതാണ്, ടോറി നേതാവ് ചൂണ്ടിക്കാണിച്ചു.

  • ബ്രക്‌സിറ്റിന് പിന്നാലെ ഇ യു വിപണിയില്‍ ബ്രിട്ടന് വര്‍ഷം നഷ്ടമാകുന്നത് 6.5 ബില്യണ്‍ പൗണ്ട്!
  • ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് ബജറ്റില്‍ പുതിയ സ്‌കീം
  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍
  • 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലും! ചികിത്സയില്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാം
  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions