സിനിമ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

നാടകപ്രവര്‍ത്തകനും സാംസ്‌കാരിക സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി(78)ക്ക് കേരളം ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രണ്ടാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച വൈകിട്ട് അന്തരിച്ചു. ഇന്ന് വൈകിട്ട് 6.45ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

രാവിലെ ഒന്‍പത് മുതല്‍ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. കലാ-സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നുണ്ട്. സൂര്യയുടെ പരിപാടികള്‍ പതിവായി അരങ്ങേറിയിരുന്ന സമയമായ വൈകിട്ട് 6.45ന് തന്നെയാണ് അദ്ദേഹത്തിന്റെ സംസ്കാരവും നിശ്ചയിച്ചിരിക്കുന്നത്.

1951 ഏപ്രില്‍ 11ന് കോട്ടയത്ത് ജനിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഔദ്യോഗിക പേര് നടരാജ കൃഷ്ണമൂര്‍ത്തി എന്നായിരുന്നു. തിരുവനന്തപുരം മോഡല്‍ സ്കൂളിലും ആര്‍ട്സ് കോളജിലും പഠിച്ച അദ്ദേഹം കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുടര്‍ന്ന് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് കലാരംഗത്തേക്ക് പൂര്‍ണമായി തിരിയുകയായിരുന്നു.

1977ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച സൂര്യ ഫെസ്റ്റിവലാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്ന്. നാടകം, സംഗീതം, നൃത്തം, സിനിമ, ചിത്രകല, സാഹിത്യം, നാടന്‍ കലകള്‍ തുടങ്ങി വിവിധ കലാരൂപങ്ങളെ ഒരേ വേദിയില്‍ എത്തിച്ച സൂര്യ കൂട്ടായ്മ അഞ്ച് പതിറ്റാണ്ടോളം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സജീവമായി. ഫെസ്റ്റിവല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി.

ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളെ കേരളത്തില്‍ ജനകീയമാക്കുന്നതിലും സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ അദ്ദേഹം അവതരിപ്പിച്ചു. 'മേല്‍വിലാസം', 'ചായക്കഥകള്‍', 'എന്റെ രക്ഷകന്‍' തുടങ്ങിയവയാണ് ശ്രദ്ധേയമായ കൃതികള്‍. ‘മേല്‍വിലാസം’ പിന്നീട് സിനിമയായി.

1996ല്‍ മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആന്‍ഡ് ഡയറക്‌ഷനുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി, 2023ലെ കേരളപ്രഭ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചു.

  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  • സഹോദരിയുടെ ചെക്ക് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി നടി അംബിക
  • 50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
  • സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു
  • മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions