യു.കെ.വാര്‍ത്തകള്‍

ബ്രക്‌സിറ്റിന് പിന്നാലെ ഇ യു വിപണിയില്‍ ബ്രിട്ടന് വര്‍ഷം നഷ്ടമാകുന്നത് 6.5 ബില്യണ്‍ പൗണ്ട്!

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം പ്രതീക്ഷിച്ചതിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. നേരത്തെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഉല്‍പ്പന്ന കയറ്റുമതി പ്രതിവര്‍ഷം 6.5 ബില്യണ്‍ പൗണ്ടു വരെ അധികമാകാമായിരുന്നുവെന്ന് പുതിയ പഠനം പറയുന്നു. എന്നാല്‍ ബ്രക്‌സിറ്റിന് ശേഷം ഉല്‍പ്പന്നങ്ങളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷനും ഇരട്ടിയായി വേണ്ടിവരുന്നതാണ് കയറ്റുമതിക്ക് പ്രധാന തടസ്സങ്ങളിലൊന്നെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (ഐപിപിആര്‍ ) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2021ല്‍ ബ്രക്‌സിറ്റിന് ശേഷമുള്ള പുതിയ വ്യാപാര ക്രമീകരണങ്ങള്‍ നിലവില്‍ വന്നതുമുതല്‍, ഇത്തരമൊരു കരാറിന്റെ അഭാവം ബ്രിട്ടീഷ് കയറ്റുമതിക്കാര്‍ക്ക് പ്രതിവര്‍ഷം £3.7 ബില്യണ്‍ മുതല്‍ £6.5 ബില്യണ്‍ വരെ വരുമാന നഷ്ടം ഉണ്ടാക്കിയിരിക്കാമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ കണക്ക് വ്യക്തമാക്കുന്നു. ഇത് ദേശീയ വരുമാനത്തിന്റെ ഏകദേശം 0.18 ശതമാനം വരും.

യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്നതിന് ബ്രിട്ടനില്‍ പരിശോധനയും സര്‍ട്ടിഫിക്കേഷനും പൂര്‍ത്തിയാക്കിയ ചില ഉല്‍പ്പന്നങ്ങള്‍ വീണ്ടും യൂറോപ്യന്‍ യൂണിയന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പരിശോധിക്കേണ്ടിവരുന്നതാണ് അധിക ചെലവിനും കാലതാമസത്തിനും കാരണമാകുന്നത്. ചില കമ്പനികള്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി അവസാനിപ്പിക്കുകയോ അവിടെ അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുകയോ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

മോട്ടോര്‍ വാഹനങ്ങളും ഭാഗങ്ങളും, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലാണ് നഷ്ടം കൂടുതലായി കണക്കാക്കുന്നത്. മോട്ടോര്‍ വാഹന കയറ്റുമതിയില്‍ പ്രതിവര്‍ഷം £2.48-£3.42 ബില്യണ്‍ വരെയും ഇലക്ട്രോണിക്‌സില്‍ £1.17-£1.67 ബില്യണ്‍ വരെയും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ £740-£820 മില്യണ്‍ വരെയും അധിക കയറ്റുമതി സാധ്യമായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ, അടുത്ത ഒരു ദശകത്തിനുള്ളില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും ചേരുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അഭിപ്രായപ്പെട്ടു. ബ്രക്‌സിറ്റിന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പുതിയ നിര്‍ദേശം.'Beyond Leave and Remain: A Path to Rejoining a Reformed Europe' എന്ന പേരില്‍ ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ പരിഷ്‌കരിക്കപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ വീണ്ടും അംഗത്വം ലക്ഷ്യമിടണമെന്നാണ് റിപ്പോര്‍ട്ടിലെ നിലപാട്.

യൂണിയനില്‍ തിരിച്ചുചേരുന്നതിന്റെ ഭാഗമായി സ്വതന്ത്ര ജനസഞ്ചാരം അംഗീകരിക്കുന്നതും യൂറോപ്യന്‍ യൂണിയന് സാമ്പത്തിക സംഭാവന നല്‍കുന്നതും പരിഗണിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടന്‍ യൂറോപ്പുമായി കൂടുതല്‍ ഔപചാരികമായ ബന്ധത്തിനായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും എന്നാല്‍ അന്തിമ ധാരണയിലെത്തുന്നതുവരെ എല്ലാ വിഷയങ്ങളും ചര്‍ച്ചയ്ക്ക് തുറന്നുവെക്കണമെന്നുമാണ് ബ്ലെയര്‍ നിര്‍ദേശിച്ചത്.

  • ജോലി ഒരുവട്ടം പോലും ചെയ്യാത്തവരുടെ ആനുകൂല്യങ്ങള്‍ 30% കുറയ്ക്കുമെന്ന് ബാഡെനോക്ക്
  • ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് ബജറ്റില്‍ പുതിയ സ്‌കീം
  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍
  • 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലും! ചികിത്സയില്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാം
  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions