സിനിമ

പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍

പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോന്‍ ചിത്രം 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' റിലീസിന് ഒരുങ്ങുന്നു. കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‍നറായി ഒരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 2-ന് തിയറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പിയാണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി . ജോസഫ് വിജീഷും സംവിധായകന്‍ തമ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സനല്‍ ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

​ അച്ഛനും മുതിര്‍ന്ന രണ്ട് ആണ്‍മക്കളും തമ്മിലുള്ള രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അച്ഛന്റെ ചില അബദ്ധങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്ന മക്കളും, തുടര്‍ന്ന് അവര്‍ ഒരു മലയോര പ്രദേശത്ത് അഭയം പ്രാപിക്കുന്നതുമാണ് കഥയുടെ പശ്ചാത്തലം. അവിടെ വെച്ച് അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും, പ്രണയവും, തമാശയും അടിപിടിയുമൊക്കെയായി പ്രേക്ഷകര്‍ക്ക് മികച്ചൊരു തിയറ്റര്‍ അനുഭവം നല്‍കാന്‍ ചിത്രത്തിന് കഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

​ ബിജു മേനോനൊപ്പം മലയാളത്തിലെ യുവതാരങ്ങളും കോമഡി താരങ്ങളും അണിനിരക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  • സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
  • സഹോദരിയുടെ ചെക്ക് തട്ടിപ്പ് ആരോപണം: വിശദീകരണവുമായി നടി അംബിക
  • 50 കോടി തട്ടിയെടുക്കാന്‍ വീട്ടില്‍ കയറി ചെക്ക് മോഷ്ടിച്ചു; നടി അംബികയ്‌ക്കെതിരെ സഹോദരി രാധ
  • സംവിധായകനായി അരങ്ങേറാന്‍ ഉണ്ണി മുകുന്ദന്‍; ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു
  • മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാന്‍ സാമൂഹിക മാധ്യമങ്ങളോട് കോടതി
  • നിരന്തര ശല്യം: സംവിധായകനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍
  • തോക്കിന്‍മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി; മധു വാര്യര്‍
  • ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയേറ്ററുകളിലേക്ക്
  • തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി
  • അഹാന കൃഷ്ണയും ക്യാമറാമാന്‍ നിമിഷ് രവിയും വിവാഹിതരായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions