യു.കെ.വാര്‍ത്തകള്‍

എ&ഇകളില്‍ ആഴ്ചയില്‍ 550 രോഗികളുടെ ജീവന്‍ അനാവശ്യമായി പൊലിയുന്നു!

എന്‍എച്ച്എസ് എ&ഇകളിലെ അമിതമായ തിരക്കും, ഇടനാഴി പരിചരണവും മൂലം ഓരോ ആഴ്ചയും യുകെയില്‍ 550 രോഗികള്‍ മരിക്കുന്നതായി ഞെട്ടിക്കുന്ന പഠനം. ഓരോ ആഴ്ചയും വിമാന അപകടം നടന്ന് കൊല്ലപ്പെടുന്ന തോതിലാണ് എ&ഇകളില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുന്നതെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു.

എന്‍എച്ച്എസ് ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്ന രോഗി അടുത്ത 28 ദിവസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത 1 ശതമാനം വീതം വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തല്‍. പഠനത്തില്‍ ഉള്‍പ്പെട്ട 134 എ&ഇകളിലെ ഒക്യുപന്‍സി നിരക്ക് 175 ശതമാനമാണെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന കാര്യം.

ചികിത്സിക്കാന്‍ സാധിക്കുന്നതിന്റെ ഇരട്ടി രോഗികളാണ് എ&ഇകളില്‍ എത്തുന്നതെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. എ&ഇ ബെഡുകള്‍ ലഭിക്കാത്തതിനാല്‍ രോഗികള്‍ പലപ്പോഴും ട്രോളികളില്‍ ഇടനാഴികളില്‍ കൃത്യമായി ഓക്‌സിജനും, മറ്റ് എമര്‍ജന്‍സി ഉപകരണങ്ങളുടെ സഹായവും ലഭിക്കാതെ കിടക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജീവനക്കാര്‍ ഈ കൊടും തിരക്കില്‍ സമ്മര്‍ദത്തിലാകുന്നതോടെ രോഗികളുടെ സ്ഥിതി മോശമാകുന്നത് പലപ്പോഴും കാണാതെ പോകുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അമിതമായ തിരക്കാണ് രോഗികളുടെ ജീവനെടുക്കുന്നതിന് പ്രധാന കാരണമായി മാറുന്നതെന്നാണ് കണ്ടെത്തല്‍. ആഴ്ചയില്‍ 550 പേര്‍ക്കെങ്കിലും ഈ വിധത്തില്‍ ജീവന്‍ നഷ്ടമാകുന്നുവെന്നതും ഭീകരമായ അവസ്ഥയാണ്.

എന്‍എച്ച്എസിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ ഓരോ ദിവസവും 3000 രോഗികളെങ്കിലും ഇടനാഴിയിലും, താല്‍ക്കാലിക സംവിധാനങ്ങളിലും ചികിത്സിക്കപ്പെട്ടിട്ടുണ്ട്.


  • എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം റെക്കോഡ് ഉയരത്തില്‍; 55,000 പേരുടെ കുറവെന്ന് റിപ്പോര്‍ട്ട്
  • അംബാനിയുടെ മകന്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! വിവാദം
  • യുകെയില്‍ കുഴഞ്ഞുവീണ അയല്‍വാസിക്ക് പുതുജീവന്‍; രക്ഷയ്‌ക്കെത്തിയ മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം
  • ബ്രക്‌സിറ്റിന് പിന്നാലെ ഇ യു വിപണിയില്‍ ബ്രിട്ടന് വര്‍ഷം നഷ്ടമാകുന്നത് 6.5 ബില്യണ്‍ പൗണ്ട്!
  • ജോലി ഒരുവട്ടം പോലും ചെയ്യാത്തവരുടെ ആനുകൂല്യങ്ങള്‍ 30% കുറയ്ക്കുമെന്ന് ബാഡെനോക്ക്
  • ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് ബജറ്റില്‍ പുതിയ സ്‌കീം
  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍
  • 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലും! ചികിത്സയില്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാം
  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions