ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - യുടെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി നാളെ ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും. ബോള്‍ട്ടനിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് ഹാളില്‍ വച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 6മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഒരാള്‍ക്ക് 15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ കൂട്ടായ്മയിലെ കൊച്ചുകുട്ടികളുടെ ഡാന്‍സ് ഷോ, ഗാന - നൃത്ത - നൃത്യങ്ങള്‍, വടംവലി മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ മത്സരങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകള്‍.
പരിപാടിയുടെ ഭാഗമായി ഈ കഴിഞ്ഞ യുകമാ റീജിയണല്‍ / നാഷണല്‍ കായികമേളയില്‍ ബി എം എയെ പ്രതിനിധീകരിച്ച് സമ്മാനം കരസ്തമാക്കിയ അംഗങ്ങള്‍, ബി എം എ കുടുംബങ്ങളില്‍ നിന്നുമുള്ള എ ലെവല്‍ / ജി സി എസ് ഇ പരീക്ഷ വിജയികള്‍ എന്നിവരെ വേദിയില്‍ ആദരിക്കും.
ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ താലപ്പൊലിയുടേയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും.
Venue:
Bolton Indian Sports Club
Hacken Ln Darcy Lever Bolton BL3 1SD
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനിയന്‍കുഞ് സഖറിയ (പ്രസിഡന്റ്): +44 7877 981155
റോമി കുര്യാക്കോസ് (ജനറല്‍ സെക്രട്ടറി): +44 7776646163
അഭിലാഷ് പിള്ള (ട്രഷറര്‍):
+44 7826 544711
ജിസി സോണി (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍):
+44 7789680443