യു.കെ.വാര്‍ത്തകള്‍

ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും

ബ്രെയിന്‍ ട്യൂമര്‍ അതിവേഗം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ പരീക്ഷിച്ച് എന്‍എച്ച്എസ്. ആഴ്ചകള്‍ എടുക്കുന്നതിന് പകരം ദിവസങ്ങള്‍ക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ക്കും അകം രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് എന്‍എച്ച്എസ് പരീക്ഷിക്കുന്നത്.

ലോകത്തില്‍ ഈ സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. രോഗിയുടെ തലച്ചോറിന്റെ ബയോപ്‌സി സാമ്പിളിലെ ഡിഎന്‍എ മുഴുവന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയും, ഏത് തരത്തിലുള്ള ട്യൂമറാണെന്ന് തിരിച്ചറിയുകയും, ക്യാന്‍സര്‍ ഇല്ലെങ്കില്‍ അത് സ്ഥിരീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ടെസ്റ്റ്.

ബ്രെയിന്‍ സര്‍ജറി നടക്കുമ്പോള്‍ രണ്ട് മണിക്കൂറില്‍ താഴെ ടെസ്റ്റ് നടത്തി ഫലം നല്‍കാനും ഇതിന് സാധിക്കുന്നുണ്ട്. നിലവില്‍ സാമ്പിള്‍ ലാബ് ടെസ്റ്റിനായി അയച്ച് ഒരു മനുഷ്യന്‍ മൈക്രോസ്‌കോപിന് കീഴില്‍ വെച്ച് ഇത് പരിശോധിച്ച് സ്ഥിരീകരിക്കുന്നതാണ് രീതി. ഇതിന് ആഴ്ചകള്‍ വേണ്ടിവരും.

100 തരത്തിലേറെ ബ്രെയിന്‍ ട്യൂമറുകളുള്ളതിനാല്‍ ഇത് കണ്ടെത്താനും, സ്ഥിരീകരിക്കാനും, ചികിത്സിക്കാനും ബുദ്ധിമുട്ടാണ്. 'ബ്രെയിന്‍ ട്യൂമറുള്ളതായി സംശയിക്കുന്നവര്‍ക്ക് രോഗം വേഗത്തില്‍ കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിയുന്നത് നേട്ടമാകും. നിലവില്‍ ഫലത്തിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നത് രോഗികള്‍ക്കും, കുടുംബങ്ങള്‍ക്കും ആശങ്കയാണ്. വേഗത്തില്‍ രോഗം തിരിച്ചറിയാനായാല്‍ ചികിത്സയും വേഗത്തില്‍ ആരംഭിക്കാം', എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഫ്രാങ്കി സ്വോര്‍ഡ്‌സ് പറഞ്ഞു.

  • കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍
  • നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉപേക്ഷിച്ച് ആന്‍ഡി ബേണ്‍ഹാം; അടുത്തത് 2029ല്‍
  • എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം റെക്കോഡ് ഉയരത്തില്‍; 55,000 പേരുടെ കുറവെന്ന് റിപ്പോര്‍ട്ട്
  • അംബാനിയുടെ മകന്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! വിവാദം
  • എ&ഇകളില്‍ ആഴ്ചയില്‍ 550 രോഗികളുടെ ജീവന്‍ അനാവശ്യമായി പൊലിയുന്നു!
  • യുകെയില്‍ കുഴഞ്ഞുവീണ അയല്‍വാസിക്ക് പുതുജീവന്‍; രക്ഷയ്‌ക്കെത്തിയ മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം
  • ബ്രക്‌സിറ്റിന് പിന്നാലെ ഇ യു വിപണിയില്‍ ബ്രിട്ടന് വര്‍ഷം നഷ്ടമാകുന്നത് 6.5 ബില്യണ്‍ പൗണ്ട്!
  • ജോലി ഒരുവട്ടം പോലും ചെയ്യാത്തവരുടെ ആനുകൂല്യങ്ങള്‍ 30% കുറയ്ക്കുമെന്ന് ബാഡെനോക്ക്
  • ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് ബജറ്റില്‍ പുതിയ സ്‌കീം
  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions