യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍

ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനുള്ള ഗവണ്‍മെന്റ് നീക്കത്തിന് എതിരെ ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സ് വേദിയില്‍ സമരം നടത്താന്‍ ബ്രിട്ടന്റെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യുണീഷന്‍. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ആന്‍ഡി ബേണ്‍ഹാം ആദ്യത്തെ കോണ്‍ഫറന്‍സ് പരീക്ഷണത്തിന് എത്തുമ്പോഴാണ് 1.3 മില്ല്യണ്‍ അംഗങ്ങളുള്ള യൂണിയന്‍ പിടിമുറുക്കുന്നത്.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനായുള്ള കുടിയേറ്റക്കാരുടെ കാത്തിരിപ്പ് പത്ത് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് ആലോചന. നിലവിലെ അഞ്ച് വര്‍ഷമെന്നത് പത്ത് വര്‍ഷമാക്കിയും, മറ്റ് ചില കേസുകളില്‍ ഇതില്‍ കൂടുതലും യോഗ്യതാ സമയപരിധി നിശ്ചയിക്കാനാണ് നീക്കം.

എന്നാല്‍ ലേബറിന്റെ ഇടത് വിഭാഗം ഈ നിയന്ത്രണങ്ങള്‍ക്ക് എതിരാണ്. ട്രേഡ് യൂണിയനുകളും നീക്കത്തെ എതിര്‍ക്കുന്നു. കെയര്‍ ജീവനക്കാര്‍, എന്‍എച്ച്എസ് ജീവനക്കാര്‍, കുറഞ്ഞ വരുമാനത്തിലുള്ള പബ്ലിക് സര്‍വ്വീസ് ജീവനക്കാര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് യുണീഷന്‍.

'ഫെയര്‍ വിസാ ക്യാംപെയിനാണ്' യുണീഷന്‍ തുടക്കമിടുന്നത്. യുകെയിലേക്ക് റിക്രൂട്ട് ചെയ്ത സമയത്ത് വിദേശ ജോലിക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലേബര്‍ മന്ത്രിമാര്‍ തകര്‍ക്കുന്നതായാണ് യൂണിയന്‍ ആരോപിക്കുന്നത്. ബേണ്‍ഹാം പ്രധാനമന്ത്രിയായതോടെ ഷബാന മഹ്മൂദിന്റെ നയങ്ങള്‍ അല്‍പ്പം മയപ്പെടുമെന്നാണ് പ്രതീക്ഷ.

  • ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും
  • നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉപേക്ഷിച്ച് ആന്‍ഡി ബേണ്‍ഹാം; അടുത്തത് 2029ല്‍
  • എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം റെക്കോഡ് ഉയരത്തില്‍; 55,000 പേരുടെ കുറവെന്ന് റിപ്പോര്‍ട്ട്
  • അംബാനിയുടെ മകന്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! വിവാദം
  • എ&ഇകളില്‍ ആഴ്ചയില്‍ 550 രോഗികളുടെ ജീവന്‍ അനാവശ്യമായി പൊലിയുന്നു!
  • യുകെയില്‍ കുഴഞ്ഞുവീണ അയല്‍വാസിക്ക് പുതുജീവന്‍; രക്ഷയ്‌ക്കെത്തിയ മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം
  • ബ്രക്‌സിറ്റിന് പിന്നാലെ ഇ യു വിപണിയില്‍ ബ്രിട്ടന് വര്‍ഷം നഷ്ടമാകുന്നത് 6.5 ബില്യണ്‍ പൗണ്ട്!
  • ജോലി ഒരുവട്ടം പോലും ചെയ്യാത്തവരുടെ ആനുകൂല്യങ്ങള്‍ 30% കുറയ്ക്കുമെന്ന് ബാഡെനോക്ക്
  • ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് ബജറ്റില്‍ പുതിയ സ്‌കീം
  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions