ചരമം

അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു

അയര്‍ലന്‍ഡില്‍ മലയാളി യുവാവ് അന്തരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി ജിറ്റോ ആന്റണി കളപ്പുരയ്ക്കല്‍ (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ഒന്‍പത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിറ്റോ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.

റാന്നി അത്തിക്കയം കളപ്പുരയ്ക്കല്‍ പരേതനായ ആന്റണിയുടെ മകനാണ് ജിറ്റോ. ഭാര്യ ജോഷീല ജിറ്റോ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയാണ്. മക്കള്‍: ലൂക്ക് ആന്റണ്‍ ജിറ്റോ, നാഥന്‍ റാഫേല്‍ ജിറ്റോ. വാട്ടര്‍ഫോര്‍ഡിലെ സര്‍ക്കിള്‍ കെ (Circle K) യിലായിരുന്നു ജിറ്റോ ജോലി ചെയ്തിരുന്നത്.

മൂന്ന് വര്‍ഷം മുന്‍പാണ് ജിറ്റോ അയര്‍ലന്‍ഡിലെത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്വന്തമായി വീട് വാങ്ങി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി അസുഖ ബാധിതനായത്. ഒന്‍പത് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ജിറ്റോ. സംസ്കാര ചടങ്ങുകളുടെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും.

  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions