നാട്ടുവാര്‍ത്തകള്‍

'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേരണമെന്ന് ഗ്യാനേഷ് കുമാര്‍ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. മന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നും ഗ്യാനേഷ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

2016ല്‍ ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ജിജി തോംസണ്‍ പറഞ്ഞു. താന്‍ സര്‍വീസില്‍ തുടരുന്ന സമയത്തായിരുന്നു ഈ ക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ നിര്‍ദേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ പറഞ്ഞു.

വിരമിച്ച ശേഷം ബിജെപിയില്‍ ചേരണമെന്ന നിര്‍ദേശം താന്‍ നിരസിച്ചുവെന്നും മുന്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഗ്യാനേഷ് കുമാര്‍ അന്ന് സര്‍വീസില്‍ തുടരുന്നതിനിടെയാണ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും ജിജി തോംസണ്‍ ആരോപിച്ചു.

  • വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കുളു മണാലിയിലെത്തിയ മുന്‍ യുകെ മലയാളി ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദുരന്തം
  • തിരുവനന്തപുരം മൃഗശാല മാറ്റും; ആ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം: മുഖ്യമന്ത്രി
  • 'മാസപ്പടി ഡയറി'യില്‍ വി.ഡി. സതീശന്റെ പേരും; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്
  • ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് ചമഞ്ഞെത്തി 17 കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
  • മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്: അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍
  • കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു
  • അഞ്ജനയ്ക്കു ജന്മനാടിന്റെ വിട; ആന്‍മേരിയ്ക്കു ഇന്ന് യാത്രാമൊഴിയേകും
  • മാസപ്പടിക്കേസ്‌: പിണറായിയ്ക്കും റിയാസിനുമെതിരെ അന്വേഷണം
  • ലോക കേരളസഭ തുടരില്ലെന്നത് രാഷ്ട്രീയ തീരുമാനം, ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി
  • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions