യു.കെ.വാര്‍ത്തകള്‍

പത്തിലൊന്ന് എന്‍എച്ച്എസ് എ&ഇകളുടെ നിലവാരം ശരാശരിക്കും താഴെ; ഇന്‍സ്‌പെക്ഷനുകളില്‍ പരാജയം

പത്തില്‍ ആറ് എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളും ശരാശരി നിലവാരം പുലര്‍ത്തുന്നില്ലെന്നും, ഇന്‍സ്‌പെക്ഷനുകളില്‍ പരാജയപ്പെടുകയാണെന്നും കണ്ടെത്തല്‍. നൂറിലേറെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളോടാണ് നിലവാരം മെച്ചപ്പെടുത്തണമെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

2025, 2026 വര്‍ഷങ്ങളില്‍ ഇന്‍സ്‌പെക്ഷന് വിധേയമായ നാലിലൊന്ന് എ&ഇകള്‍ മാത്രമാണ് പാസായത്. 2018 മുതല്‍ ഒരു തവണ പോലും ഇന്‍സ്‌പെക്ഷനില്‍ വിജയിക്കാത്ത ഡിപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്. പരിശോധിച്ച 174 യൂണിറ്റുകളില്‍ ഒന്നിന് മാത്രമാണ് 'പര്യാപ്തമല്ല' എന്ന ഏറ്റവും കുറഞ്ഞ മാര്‍ക്ക് ലഭിച്ചത്.

100 യൂണിറ്റുകള്‍ക്ക് മെച്ചപ്പെടുത്തല്‍ ആവശ്യമെന്ന റിപ്പോര്‍ട്ട് ലഭിച്ചു. രോഗികളുടെ സുരക്ഷ ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണെന്ന് വാച്ച്‌ഡോഗ് നിരീക്ഷിച്ചു. എ&ഇകളിലെ തിരക്ക് മൂലം ഓരോ ആഴ്ചയും 500 മുതല്‍ 1000 വരെ രോഗികള്‍ മരിക്കുന്നതായി ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി പഠനത്തില്‍ വ്യക്തമായിരുന്നു.

എമര്‍ജന്‍സി കെയര്‍ നേരിടുന്ന വെല്ലുവിളി ചെറുതല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി എന്‍എച്ച്എസ് അലൈന്‍സ് ചൂണ്ടിക്കാണിച്ചു. കൂടുതല്‍ നടപടികള്‍ ആവശ്യമായി വരുമെന്ന് എന്‍എച്ച്എസ് വക്താവ് സമ്മതിച്ചു.

  • ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
  • കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍
  • ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും
  • നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉപേക്ഷിച്ച് ആന്‍ഡി ബേണ്‍ഹാം; അടുത്തത് 2029ല്‍
  • എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം റെക്കോഡ് ഉയരത്തില്‍; 55,000 പേരുടെ കുറവെന്ന് റിപ്പോര്‍ട്ട്
  • അംബാനിയുടെ മകന്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! വിവാദം
  • എ&ഇകളില്‍ ആഴ്ചയില്‍ 550 രോഗികളുടെ ജീവന്‍ അനാവശ്യമായി പൊലിയുന്നു!
  • യുകെയില്‍ കുഴഞ്ഞുവീണ അയല്‍വാസിക്ക് പുതുജീവന്‍; രക്ഷയ്‌ക്കെത്തിയ മലയാളി നഴ്‌സിന് അഭിനന്ദന പ്രവാഹം
  • ബ്രക്‌സിറ്റിന് പിന്നാലെ ഇ യു വിപണിയില്‍ ബ്രിട്ടന് വര്‍ഷം നഷ്ടമാകുന്നത് 6.5 ബില്യണ്‍ പൗണ്ട്!
  • ജോലി ഒരുവട്ടം പോലും ചെയ്യാത്തവരുടെ ആനുകൂല്യങ്ങള്‍ 30% കുറയ്ക്കുമെന്ന് ബാഡെനോക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions