യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍; ആശങ്കയുമായി ബി.എം.എ

എന്‍.എച്ച്.എസ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അഡ്വാന്‍സ്ഡ് പ്രാക്ടീഷണര്‍മാരെ നിയോഗിക്കുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക പങ്കുവച്ചു ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ (ബി.എം.എ) റിപ്പോര്‍ട്ട്. ഇത്തരം നിയമനങ്ങള്‍ രോഗനിര്‍ണയം വൈകുന്നതിനും തെറ്റായ ചികിത്സയ്ക്കും ഇടയാക്കുന്നുവെന്നാണ് അസോസിയേഷന്റെ മുന്നറിയിപ്പ്. നഴ്സുമാര്‍, പാരാമെഡിക്കുകള്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരാണ് അധിക വിദ്യാഭ്യാസവും പരിശീലനവും നേടി അഡ്വാന്‍സ്ഡ് പ്രാക്ടീഷണര്‍ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ ചുമതലകള്‍ ഇവരിലേക്ക് മാറ്റുന്നത് സങ്കീര്‍ണമായ രോഗാവസ്ഥകള്‍ തിരിച്ചറിയുന്നതിലും ചികിത്സ നിശ്ചയിക്കുന്നതിലും വീഴ്ചകള്‍ക്ക് കാരണമാകാമെന്ന് ബി.എം.എ ചൂണ്ടിക്കാട്ടുന്നു.

യുകെയിലെ പകുതിയോളം ആശുപത്രികള്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടി റോസ്റ്ററിലെ ഒഴിവുകള്‍ നികത്താന്‍ അഡ്വാന്‍സ്ഡ് പ്രാക്ടീഷണര്‍മാരെ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണക്ക്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള ഇത്തരം നടപടികളില്‍ രോഗിസുരക്ഷയ്ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും അസോസിയേഷന്‍ ആരോപിക്കുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ച കുട്ടിയെ ഡോക്ടറുടെ പരിശോധന കൂടാതെ മടക്കി അയച്ചതും കാന്‍സര്‍ രോഗനിര്‍ണയം വൈകിയതിലൂടെ ഒരു രോഗിക്ക് ആറാഴ്ചയോളം നിര്‍ണായക ചികിത്സാസമയം നഷ്ടപ്പെട്ടതും റിപ്പോര്‍ട്ടില്‍ ഉദാഹരണങ്ങളായി പരാമര്‍ശിക്കുന്നു. കടുത്ത വേദനയുമായി എത്തിയ രോഗികളെ സാധാരണ വേദനസംഹാരികള്‍ മാത്രം നല്‍കി മടക്കി അയച്ച സംഭവങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ഈ പ്രശ്‌നത്തിന് അഡ്വാന്‍സ്ഡ് പ്രാക്ടീഷണര്‍മാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് ബി.എം.എ ചെയര്‍മാന്‍ ഡോ. ടോം ഡോള്‍ഫിന്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ ഉത്തരവാദിത്വങ്ങള്‍ മറ്റു ജീവനക്കാരില്‍ ഏല്‍പ്പിക്കുന്ന ആശുപത്രി മാനേജ്മെന്റുകളുടെ സമീപനമാണ് തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച അനുവദിക്കരുതെന്നും ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ ഡോക്ടര്‍മാരെതന്നെ നിയമിക്കുന്നത് ഉറപ്പാക്കണമെന്നും ബി.എം.എ ആവശ്യപ്പെട്ടു. ഇതിനായി ദേശീയതലത്തില്‍ വ്യക്തമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അടിയന്തരമായി നടപ്പാക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

  • ബ്രിട്ടനിലുള്ളത് 42 ദിവസത്തേക്കുള്ള ഡീസല്‍; ഇന്ധന അടിയന്തരാവസ്ഥ സാധ്യത തള്ളാതെ സര്‍ക്കാര്‍
  • യുകെയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍
  • ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
  • പത്തിലൊന്ന് എന്‍എച്ച്എസ് എ&ഇകളുടെ നിലവാരം ശരാശരിക്കും താഴെ; ഇന്‍സ്‌പെക്ഷനുകളില്‍ പരാജയം
  • കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍
  • ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും
  • നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉപേക്ഷിച്ച് ആന്‍ഡി ബേണ്‍ഹാം; അടുത്തത് 2029ല്‍
  • എന്‍എച്ച്എസില്‍ നഴ്‌സിംഗ് ക്ഷാമം റെക്കോഡ് ഉയരത്തില്‍; 55,000 പേരുടെ കുറവെന്ന് റിപ്പോര്‍ട്ട്
  • അംബാനിയുടെ മകന്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി 'പ്രൊഫസര്‍'! വിവാദം
  • എ&ഇകളില്‍ ആഴ്ചയില്‍ 550 രോഗികളുടെ ജീവന്‍ അനാവശ്യമായി പൊലിയുന്നു!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions