യു.കെ.വാര്‍ത്തകള്‍

ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഇളവിന് സാധ്യത; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റിന് കാത്തിരിപ്പ് വേണ്ടിവരില്ല



ബ്രിട്ടനില്‍ വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനുള്ള കാലാവധി നീട്ടാനുള്ള വിവാദ നിര്‍ദേശത്തില്‍ നിലപാട് മയപ്പെടുത്താന്‍ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറാകുന്നതായി സൂചന. വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിന് കാത്തിരിക്കേണ്ട കാലാവധി 5 വര്‍ഷത്തില്‍നിന്ന് 15 വര്‍ഷമായി ഉയര്‍ത്താനുള്ള പദ്ധതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനില്‍ പെര്‍മനന്റ് സെറ്റില്‍മെന്റ് ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കണമെന്ന തന്റെ പദ്ധതി രൂക്ഷമായ വിമര്‍ശനം കേട്ടതായി മഹ്മൂദ് സമ്മതിച്ചു. വിഷയത്തില്‍ അന്തിമതീരുമാനം കുടിയേറ്റക്കാരോടും, ബ്രിട്ടീഷ് പൗരന്‍മാരോടും നീതി പുലര്‍ത്തുന്നതായിരിക്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ ലേബര്‍ എംപിമാര്‍ പദ്ധതിയിലെ കടുത്ത നിബന്ധനകളോട് എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനും കുടിയേറ്റക്കാര്‍ക്ക് എതിരായ കര്‍ശന നിലപാടുകളില്‍ താല്‍പര്യമില്ലാത്തതിനാല്‍ ഹോം സെക്രട്ടറി ഇളവുകള്‍ നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സെറ്റില്‍മെന്റ് വ്യവസ്ഥകള്‍ സംബന്ധിച്ച് അന്തിമതീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. പരിഷ്‌കാരങ്ങളില്‍ വെള്ളം ചേര്‍ക്കുമെന്ന് വ്യക്തമായതോടെ ഐഎല്‍ആര്‍ ലഭിക്കാന്‍ 15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന തരത്തിലുള്ള ഭീഷണിയാണ് ഒഴിവാകുന്നത്.

അതേസമയം, 'ഏണ്‍ഡ് സെറ്റില്‍മെന്റ്' പദ്ധതിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ശരത്കാലത്തായിരിക്കും അന്തിമ നിലപാട് പ്രഖ്യാപിക്കുക.

  • അടുത്ത മാര്‍ച്ച് മുതല്‍ 16 വയസില്‍ താഴെ ഉള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം
  • ഭീകരാക്രമണത്തിന് ശ്രമിച്ച 5 യുകെ പൗരന്‍മാരെ ജാമ്യത്തില്‍ വിട്ട് ഞെട്ടിച്ചു പോലീസ്
  • ഡീസല്‍ വില ലിറ്ററിന് 2 പൗണ്ട് വരെ എത്തുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവായേക്കും!
  • ബ്രിട്ടനിലുള്ളത് 42 ദിവസത്തേക്കുള്ള ഡീസല്‍; ഇന്ധന അടിയന്തരാവസ്ഥ സാധ്യത തള്ളാതെ സര്‍ക്കാര്‍
  • യുകെയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍
  • ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍; ആശങ്കയുമായി ബി.എം.എ
  • ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
  • പത്തിലൊന്ന് എന്‍എച്ച്എസ് എ&ഇകളുടെ നിലവാരം ശരാശരിക്കും താഴെ; ഇന്‍സ്‌പെക്ഷനുകളില്‍ പരാജയം
  • കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍
  • ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions