യു.കെ.വാര്‍ത്തകള്‍

ഡീസല്‍ വില ലിറ്ററിന് 2 പൗണ്ട് വരെ എത്തുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവായേക്കും!

മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന പിന്‍വലിക്കുമെന്ന് സൂചന. ഡീസല്‍ വില ലിറ്ററില്‍ 2 പൗണ്ട് വരെ എത്തിയതോടെയാണ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന ഒഴിവാക്കാന്‍ ഗവണ്‍മെന്റ് സമ്മര്‍ദത്തിലാകുന്നത്.

പമ്പുകളിലെ ഉയരുന്ന വില കുടുംബങ്ങളെയും, ബിസിനസ്സുകളെയും ബാധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ചാന്‍സലര്‍ വെളിപ്പെടുത്തി. നിലവില്‍ 5 പെന്‍സ് ഡ്യൂട്ടി ഡിസ്‌കൗണ്ട് നല്‍കുന്നത് ദീര്‍ഘിപ്പിക്കാന്‍ അടുത്ത മാസത്തെ ബജറ്റില്‍ ജോണ്‍ ഹീലി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ആളുകളുടെ ജീവിതത്തിന് അല്‍പ്പം ആശ്വാസം നല്‍കുന്ന നടപടികളാണ് ഈ ഗവണ്‍മെന്റ് സ്വീകരിക്കുകയെന്ന് ഹീലി വ്യക്തമാക്കി. 2011 മുതല്‍ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. റിഷി സുനാക് ഇതിന് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഇറാന്‍ യുദ്ധം നീണ്ടുപോകുന്നത് ലേബര്‍ ഗവണ്‍മെന്റിന് തലവേദനയായി മാറുകയാണ്. ഇന്ധന, എനര്‍ജി വിലകള്‍ കുതിച്ചുയകുന്നത് ജനങ്ങള്‍ക്കും, ഗവണ്‍മെന്റിനും ഷോക്കായി മാറുമ്പോള്‍ ഇളവുകള്‍ നല്‍കാനും സാധിക്കുന്നില്ല.

  • അടുത്ത മാര്‍ച്ച് മുതല്‍ 16 വയസില്‍ താഴെ ഉള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം
  • ഭീകരാക്രമണത്തിന് ശ്രമിച്ച 5 യുകെ പൗരന്‍മാരെ ജാമ്യത്തില്‍ വിട്ട് ഞെട്ടിച്ചു പോലീസ്
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഇളവിന് സാധ്യത; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റിന് കാത്തിരിപ്പ് വേണ്ടിവരില്ല
  • ബ്രിട്ടനിലുള്ളത് 42 ദിവസത്തേക്കുള്ള ഡീസല്‍; ഇന്ധന അടിയന്തരാവസ്ഥ സാധ്യത തള്ളാതെ സര്‍ക്കാര്‍
  • യുകെയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍
  • ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍; ആശങ്കയുമായി ബി.എം.എ
  • ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
  • പത്തിലൊന്ന് എന്‍എച്ച്എസ് എ&ഇകളുടെ നിലവാരം ശരാശരിക്കും താഴെ; ഇന്‍സ്‌പെക്ഷനുകളില്‍ പരാജയം
  • കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍
  • ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions