ഭീകരാക്രമണത്തിന് ശ്രമിച്ച പ്രതികളെ പിടികൂടി 24 മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍ വിട്ടയച്ച് ഞെട്ടിച്ച് ബ്രിട്ടീഷ് പോലീസ്. ഗ്ലോസ്റ്റര്‍ഷയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിന് നേര്‍ക്ക് ബോംബാക്രമണം നടത്താന്‍ ശ്രമിക്കവെയാണ് അഞ്ച് പേര്‍ അറസ്റ്റിലായത്. മൂന്ന് വാനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ഒരു കര്‍ഷക നല്‍കിയ വിവരമാണ് അക്രമണം തടയാന്‍ സഹായിച്ചത്.
എന്നാല്‍ പിടിയിലായ അഞ്ച് പേരും ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 20-കളില്‍ പ്രായമുള്ള അഞ്ച് പ്രതികളും ലണ്ടനില്‍ താമസക്കാരാണ്. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടകവസ്തുക്കളുമായി ഇവര്‍ പിടിയിലായത്. ഭീകരാക്രമണത്തിന് ശ്രമിച്ചതിന് പിന്നില്‍ ഇറാന്‍ ബന്ധമുണ്ടെന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
എയര്‍ ബേസിന് സമീപം ബോംബ് പൊട്ടിച്ച് വന്‍തോതില്‍ ജീവനാശം വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ജാമ്യത്തില്‍ വിട്ട ബ്രിട്ടീഷ് പോലീസിന്റെ നിലപാട്. ആര്‍എഎഫ് ഫെയര്‍ഫോര്‍ഡിന് സമീപം എത്താന്‍ ഇറാനുമായി ബന്ധപ്പെട്ടവര്‍ ഇവര്‍ക്ക് പണം നല്‍കിയിട്ടുണ്ടോയെന്നും അന്വേഷണത്തില്‍ പരിശോധിക്കുന്നുണ്ട്.
അതേസമയം, പ്രതികള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ഗവണ്‍മെന്റിന്റെ അടിയന്തര കോംബ്രാ യോഗം വിളിച്ചു ചേര്‍ത്തു.