യു.കെ.വാര്‍ത്തകള്‍

അടുത്ത മാര്‍ച്ച് മുതല്‍ 16 വയസില്‍ താഴെ ഉള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം

യുകെയില്‍ പതിനാറ് വയസില്‍ താഴെയുള്ളവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള നിരോധനം 2027 മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിരോധനം പുറപ്പെടുവിച്ച കള്‍ച്ചറല്‍ സെക്രട്ടറി ലിസ നന്ദിയാണ് ഇക്കാര്യം അറിയിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത വസന്തകാലത്തോടെ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട്ടിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ജൂണില്‍, പ്രധാനമന്ത്രിയായിരുന്ന സര്‍ കീര്‍ സ്റ്റാര്‍മറായിരുന്നു 16 വയസ്സില്‍ തഴെയുള്ള കുട്ടികള്‍ക്ക് പ്രധാന സാമൂഹ്യമാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ടിക്ടോക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ നിരോധനമുണ്ടാകും. കുട്ടികളുടെ നന്മയെ കരുതി ഇത്തരത്തിലൊരു നിരോധനം അത്യന്താപേക്ഷിതമാണെന്ന് സ്റ്റാര്‍മര്‍ പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്റ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ ഒരു കണ്‍സള്‍ട്ടേഷനും നടക്കുകയുണ്ടായി. തുടര്‍ന്ന് സ്റ്റാര്‍മര്‍ രാജിവെച്ച് ഒഴിയുകയും ആന്‍ഡി ബേണം പ്രധാനമന്ത്രിയാവുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.

നിരോധനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തുവിടുമെന്ന് സാംസ്‌കാരിക, മാധ്യമ, കായിക വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്മസിനു മുന്‍പായി ഇക്കാര്യം പാര്‍ലമെന്റില്‍ കൊണ്ടുവരും. പുതിയ നിയമം 2027 വസന്തകാലത്തോടെ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • ഭീകരാക്രമണത്തിന് ശ്രമിച്ച 5 യുകെ പൗരന്‍മാരെ ജാമ്യത്തില്‍ വിട്ട് ഞെട്ടിച്ചു പോലീസ്
  • ഡീസല്‍ വില ലിറ്ററിന് 2 പൗണ്ട് വരെ എത്തുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന ഒഴിവായേക്കും!
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ ഇളവിന് സാധ്യത; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റിന് കാത്തിരിപ്പ് വേണ്ടിവരില്ല
  • ബ്രിട്ടനിലുള്ളത് 42 ദിവസത്തേക്കുള്ള ഡീസല്‍; ഇന്ധന അടിയന്തരാവസ്ഥ സാധ്യത തള്ളാതെ സര്‍ക്കാര്‍
  • യുകെയില്‍ കണ്ടെത്തിയത് ആയിരക്കണക്കിന് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍
  • ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍; ആശങ്കയുമായി ബി.എം.എ
  • ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് 'യുവര്‍ ഫസ്റ്റ് ഹോം' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
  • പത്തിലൊന്ന് എന്‍എച്ച്എസ് എ&ഇകളുടെ നിലവാരം ശരാശരിക്കും താഴെ; ഇന്‍സ്‌പെക്ഷനുകളില്‍ പരാജയം
  • കുടിയേറ്റ നിയന്ത്രണത്തില്‍ ലേബര്‍ കോണ്‍ഫറന്‍സിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ യുണീഷന്‍
  • ബ്രെയിന്‍ ട്യൂമര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ടെസ്റ്റുമായി എന്‍എച്ച്എസ്; ചികിത്സാരംഗത്ത് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions